March 29, 2024

മെഡിക്കൽ കോളേജ് മുഖ്യവിഷയമാക്കി രാഹുലിന്റെ വയനാട് സന്ദർശനം: നാളെയും വയനാട്ടിൽ വിവിധ പരിപാടികൾ

0
Rahul Gandhi M P Shahana Sherinte Veedu Sandharshikunnu 2.jpg
മെഡിക്കൽ കോളേജ് മുഖ്യവിഷയമാക്കി രാഹുലിന്റെ വയനാട് സന്ദർശനം: ശനിയാഴ്ചയും  വയനാട്ടിൽ വിവിധ പരിപാടികൾ
കൽപ്പറ്റ: ദീർഘനാളായി വയനാട് ഉന്നയിക്കുന്ന മെഡിക്കൽ കോളേജായിരുന്നു ഇത്തവണ രാഹുൽ ഗാന്ധി എം.പി.യുടെ ഇത്തവണത്തെ മുഖ്യ പ്രമേയം. മൂന്ന് ദിവസത്തെ വയനാട് പാർലമെന്റ് സന്ദർശനത്തിനെത്തിയ എം.പി. വെളളി ,ശനി ദിവസങ്ങളിൽ വയനാട് ജില്ലയിലാണ്  വിവിധ പരിപാടികളിൽ പങ്കെടുക്കുന്നത്.
വയനാട്ടിൽ മെഡിക്കൽ കോളജ് അത്യാവശ്യമാണെന്ന് വയനാട് എം.പി രാഹുൽ ഗാന്ധി പല വേദികളിലും ആവർത്തിച്ചു. 
വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച ബത്തേരി സർവ്വജന സ്കൂൾ സന്ദർശിച്ച് സംസാരിക്കുമ്പോഴും കൽപ്പറ്റ യു.ഡി.എഫ്. കൺവെൻഷനിലും രാഹുൽ ഇതാവർത്തിച്ചു. 
ഷെഹ് ലയുടെ മാതാപിതാക്കളുടെ ദു:ഖം നാം ഓരോരുത്തരുടെയും ദു:ഖമാണെന്നും രാഹുൽ പറഞ്ഞു..
എന്നാൽ ഈ സംഭവം രാഷ്ട്രീയവത്കരിക്കുന്നതിനോട് താത്പര്യമില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി..
ഉച്ചക്ക് 12 മണിയോടെയാണ് രാഹുൽ ഗാന്ധി പാമ്പുകടിയേറ്റ് വിദ്യാർസ്ഥാനി മരിച്ച സർവ്വജന ഹൈ സ്കൂളിൽ എത്തിയത്. തുടർന്ന് അധ്യാപകരുമായും ,പി.ടി.എ ഭാരവാഹികളുമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് ഷഹലക്ക് പാമ്പുകടിയേറ്റ ക്ലാസ് റൂമിൽ സന്ദർശനം നടത്തി.സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പൊതു ചടങ്ങിലേക്ക്. വളരെ ദു:ഖത്തോടെയാണ് താൻ ഇവിടെ നിൽക്കുന്നതെന്നും ,ദൗർഭാഗ്യകരമായ ഒരു സംഭവമായി പോയി ഷഹല യുടെ മരണമെന്നും ,ഷഹ് ലയുടെ മാതാപിതാക്കളുടെ ദു:ഖം നമ്മുടെ ഓരോരുത്തരുടെയും ദു:ഖമാണെന്നും രാഹുൽ പറഞ്ഞു. ഇത്തരം സംഭവങ്ങൾ ഉൾക്കൊണ്ടു കൊണ്ട് വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കേണ്ടതുണ്ടെന്നും ,ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വയനാട് മെഡിക്കൽ കോളേജ് ഭൂമി സംബന്ധിച്ച് ചില പ്രശ്നങ്ങൾ ഉണ്ടന്ന് മനസ്സിലാക്കുന്നു. മധ്യപ്രദേശ് സർക്കാരിന് കീഴിൽ ബീനാച്ചി എസ്റ്റേറ്റ് ഭൂമി ഇത്തരം ആവശ്യങ്ങൾക്ക് ഉപയോഗിക്കാമെന്ന് കേരള  മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
     
വയനാട്ടിൽ ഒരു മെഡിക്കൽ കോളജ് അത്യാവശ്യമാണെന്നും ,മെഡിക്കൽ കോളജ് ഉണ്ടായിരുന്നെങ്കിൽ ഷഹ് ലയുടെ ജീവൻ രക്ഷപ്പെടുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ സംഭവം രാഷ്ട്രീയവത്കരിക്കുന്നതിൽ താത്പര്യമില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു

ഷെഹ് ല ഷെറിൻ  പാമ്പുകടിയേറ്റ് മരിച്ച ബത്തേരി സർവ്വജന ഹയർ സെക്കണ്ടറി സ്കൂളിലെ അഞ്ച് എ ക്ലാസ്സ് മുറി രാഹുൽ ഗാന്ധി എം.പി. സന്ദർശിച്ചു. പുത്തൻകുന്നിൽ ഷെഹ് ലയുടെ വീട് സന്ദർശിച്ച് അവരെ ആശ്വസിപ്പിച്ച  ശേഷം  സ്കൂളിലെത്തി പി.ടി.എ. ഭാരവാഹികളും  സ്കൂളധികൃതരുമായി സംസാരിച്ചു.  പിന്നീട് ഓഡിറ്റോറിയത്തിൽ വിദ്യാർത്ഥികളെ  അഭിസംബോധന ചെയ്യാനായി പോകുന്നതിനിടെയാണ്  അഞ്ച് എ ക്ലാസ്സ് മുറിയിൽ കയറിയത്. ഇനി ഒരു കുട്ടിയ്ക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകരുതെന്നും  ഷെഹ് ലയുടെ വേർപാട് നിങ്ങൾക്ക് ദു:ഖമുണ്ടാക്കുന്നുണ്ടെങ്കിലും എന്നും ചിരിക്കുന്ന അവളുടെ മുഖം നിങ്ങളുടെ ഹൃദയത്തിൽ ഉണ്ടാകുമെന്നും രാഹുൽ വിദ്യാർത്ഥികളോട് പറഞു..വിദ്യാർത്ഥികളാണ് ഇന്ത്യയുടെ ഭാവി വാഗ്ദാനങ്ങളെന്നും ,നിങ്ങളില്ലെങ്കിൽ ഇന്ത്യ ഇല്ലെന്നും വിദ്യാർത്ഥികളോടായി രാഹുൽ പറഞ്ഞു.  എം.എൽ.എ ഐ.സി ബാലകൃഷ്ണൻ ,എ.പി അനിൽകുമാർ ., കെ.സി വേണുഗോപാൽ ,കെ .സി .റോസക്കുട്ടി ടീച്ചർ, പി.കെ.ജയലക്ഷ്മി, കെ.കെ.അബ്രാഹം, കെ.എൽ.പൗലോസ്   തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.


വാകേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ കെട്ടിടം, വൈത്തിരി താലൂക്ക് ആശുപത്രി കെട്ടിടം,   നൂൽപ്പുഴ പി.എച്ച്.സി. കെട്ടിടം എന്നിവയും രാഹുൽ ഗാന്ധി എം.പി. ഉദ്ഘാടനം ചെയ്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *