April 16, 2024

തുടക്കത്തിൽ ഞാനും ഇങ്ങനെയായിരുന്നു : ഭയപ്പെടേണ്ടന്ന് പരിഭാഷകയായ വിദ്യാർത്ഥിനിയോട് രാഹുൽ ഗാന്ധി.

0
Img 20191206 Wa0187.jpg
സി.വി.ഷിബു.
കൽപ്പറ്റ: സ്കൂൾ കെട്ടിട ഉദ്ഘാടന ചടങ്ങിൽ പ്രസംഗത്തിന്റെ 

പരിഭാഷക്കിെടെ പതറിപ്പോയ പൂജയെന്ന വിദ്യാർത്ഥിനിയോട് " തുടക്കത്തിൽ ഞാനും ഇങ്ങനെയായിരുന്നുവെന്ന് " രാഹുൽ ഗാന്ധി.ധൈര്യവും പ്രോത്സാഹനവും നൽകി അവസാനം വരെ വേദിയിൽ നിർത്തി ,  ചോക് ലേറ്റ് നൽകി അഭിനന്ദിച്ചു. കാലിൽ വീണ പൂജയോട് ഭയപ്പെടേണ്ട, ധൈര്യമായി പൊയ്ക്കോളൂ എന്നുപദേശിച്ച് , ആശ്ലേഷിച്ച്  പറഞയക്കുകയായിരുന്നു  രാഹുൽ ഗാന്ധി . വേദിയിൽ പകച്ച തനിക്ക് ധൈര്യം പകർന്ന രാഹുലിന്റെ  പ്രോത്സാഹനം മറക്കാൻ കഴിയില്ലന്നും  ജീവിതത്തിലെ ഏറ്റവും  വലിയ നിമിഷമായിരുന്നുവെന്ന് പൂജ പിന്നീട് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. വാകേരി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ സയൻസ് വിദ്യാർത്ഥിയാണ് പി.വി. പൂജ. എം.എസ് .ഡി.പി പദ്ധതിയിൽ  ഉൾപ്പെടുത്തി നിർമ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യാനാണ് എം.പി. എത്തിയത്. വേദിയിൽ സൗണ്ട് ബോക്സ് ഇല്ലാത്തതിനാൽ  രാഹുലിന്റെ പ്രസംഗം വ്യക്തമായി വിദ്യാർത്ഥിനിക്ക് കേൾക്കാൻ കഴിഞ്ഞില്ല. അതിനാൽ പല തവണ തപ്പി തടയേണ്ടി വന്നു. വേദിയിലിരുന്ന ചില നേതാക്കൾ മലയാളത്തിൽ പറഞ്ഞ് കൊടുക്കാൻ ശ്രമിച്ചപ്പോൾ ഇടപ്പെട്ട രാഹുൽ  കുട്ടിയെ ശല്യപ്പെടുത്തരുതെന്ന് അഭ്യർത്ഥിച്ചു. 

     ഇടക്ക് പരിഭാഷ നിർത്തി മൈക്ക് തിരിച്ചേൽപ്പിക്കാനും പല തവണ ശ്രമിച്ചെങ്കിലും ആശ്വസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത രാഹുൽ ഗാന്ധി ചില വാചകങ്ങൾ പൂജക്ക് വേണ്ടി രണ്ടും മൂന്നും തവണ ആവർത്തിച്ചു.  നന്നായി കേട്ടപ്പോൾ നന്നായി പരിഭാഷപ്പെടുത്തിയ പൂജക്ക് സദസ്സ് കൈയ്യടി കൊടുത്തപ്പോൾ കൈയ്യടിക്ക് ശബ്ദം പോരെന്നായി രാഹുൽ . കേൾവി കുവായിരുന്നു വേദിയിൽ തന്നെ അലട്ടിയ പ്രധാന പ്രശ്നമെന്നും ഇതാണ് പരിഭാഷ തടസ്സപ്പെടാൻ കാരണമെന്നും പൂജ പിന്നീട് പറഞ്ഞു. കൽപ്പറ്റ നിയോജക മണ്ഡലം  യു.ഡി.എഫ്. കൺവെൻഷനിടെ കെ.സി.വേണുഗോപാലിനും പരിഭാഷ പലതവണ തടസ്സപ്പെട്ടത് കേൾവിക്കുറവായിരുന്നു. അവിടെയും പരിഭാഷകന് വേണ്ടി രാഹുൽ ഗാന്ധി ചില വാചകങ്ങൾ രണ്ട് തവണ ആവർത്തിച്ചു. 


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *