തുടക്കത്തിൽ ഞാനും ഇങ്ങനെയായിരുന്നു : ഭയപ്പെടേണ്ടന്ന് പരിഭാഷകയായ വിദ്യാർത്ഥിനിയോട് രാഹുൽ ഗാന്ധി.
പരിഭാഷക്കിെടെ പതറിപ്പോയ പൂജയെന്ന വിദ്യാർത്ഥിനിയോട് " തുടക്കത്തിൽ ഞാനും ഇങ്ങനെയായിരുന്നുവെന്ന് " രാഹുൽ ഗാന്ധി.ധൈര്യവും പ്രോത്സാഹനവും നൽകി അവസാനം വരെ വേദിയിൽ നിർത്തി , ചോക് ലേറ്റ് നൽകി അഭിനന്ദിച്ചു. കാലിൽ വീണ പൂജയോട് ഭയപ്പെടേണ്ട, ധൈര്യമായി പൊയ്ക്കോളൂ എന്നുപദേശിച്ച് , ആശ്ലേഷിച്ച് പറഞയക്കുകയായിരുന്നു രാഹുൽ ഗാന്ധി . വേദിയിൽ പകച്ച തനിക്ക് ധൈര്യം പകർന്ന രാഹുലിന്റെ പ്രോത്സാഹനം മറക്കാൻ കഴിയില്ലന്നും ജീവിതത്തിലെ ഏറ്റവും വലിയ നിമിഷമായിരുന്നുവെന്ന് പൂജ പിന്നീട് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. വാകേരി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ സയൻസ് വിദ്യാർത്ഥിയാണ് പി.വി. പൂജ. എം.എസ് .ഡി.പി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യാനാണ് എം.പി. എത്തിയത്. വേദിയിൽ സൗണ്ട് ബോക്സ് ഇല്ലാത്തതിനാൽ രാഹുലിന്റെ പ്രസംഗം വ്യക്തമായി വിദ്യാർത്ഥിനിക്ക് കേൾക്കാൻ കഴിഞ്ഞില്ല. അതിനാൽ പല തവണ തപ്പി തടയേണ്ടി വന്നു. വേദിയിലിരുന്ന ചില നേതാക്കൾ മലയാളത്തിൽ പറഞ്ഞ് കൊടുക്കാൻ ശ്രമിച്ചപ്പോൾ ഇടപ്പെട്ട രാഹുൽ കുട്ടിയെ ശല്യപ്പെടുത്തരുതെന്ന് അഭ്യർത്ഥിച്ചു.







Leave a Reply