August 11, 2026

രാജ്യത്തിന്റെ ധീരമായ മുന്നേറ്റങ്ങള്‍ക്ക് സൈനികരുടെ സേവനം മഹത്തരണമാണെന്ന് രാഹുൽ ഗാന്ധി.

0
Sayudhasena-pathaka-dinam-m-p-Rahul-Gandhi-ulkhadanam-cheyunnu-1.jpg
By ന്യൂസ് വയനാട് ബ്യൂറോ

കളക്‌ട്രേറ്റില്‍ നടന്ന സായുധസേന പതാകദിനം രാഹുല്‍ ഗാന്ധി എം.പി ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ ധീരമായ മുന്നേറ്റങ്ങള്‍ക്ക് സൈനികരുടെ സേവനം മഹത്തരണമാണെന്നും സായുധ സേന പതാക നിധിയിലേക്ക് എല്ലാവരും ഉദാരമായി സംഭാവന ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. പതാക നിധിയിലേക്ക് ആദ്യ സംഭാവനയും അദ്ദേഹം നല്‍കി. എന്‍.സി.സി കേഡറ്റുകളില്‍ നിന്നും ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ പതാക ഏറ്റുവാങ്ങി. ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള അദ്ധ്യക്ഷ വഹിച്ചു. ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ എസ്.സുജിത,  ആര്‍.ടി.ഒ എം.പി.ജെയിംസ്, കേരള സ്റ്റേറ്റ് എക്‌സ് സര്‍വീസ് മെന്‍ ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.എബ്രഹാം, വനിതാവിംഗ് പ്രസിഡന്റ് സുലോചന രാമകൃഷ്ണന്‍, ഒ.ജി.സുധാകരന്‍ എന്നിവര്‍ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *