May 2, 2024

ദുരന്ത നിവാരണ സേന വയനാടിന് അഭിമാനം: രാഹുല്‍ ഗാന്ധി എം.പി

0
Dhurandha Nivarana Senaku Certificate Vitharanam Mp Rahulgandhi Vitharanam Cheyunnu 2.jpg
കൽപ്പറ്റ :

ജില്ലാ ദുരന്ത നിവാരണ സേനയുടെ രൂപീകരണം മഹത്തരവും മാതൃകാപരവുമായ പ്രവര്‍ത്തനമാണെന്ന് എം.പി രാഹുല്‍ഗാന്ധി പറഞ്ഞു. ആദ്യ ഘട്ട പരിശീലനം പൂര്‍ത്തിയാക്കിയ ദുരന്ത നിവാരണ സേനാംഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  പ്രളയ കാലത്ത് ജില്ലയ്ക്ക് പുറത്ത് നിന്ന് അടിയന്തര സഹായം ആവശ്യപ്പെടേണ്ടി വന്ന സാഹചര്യത്തില്‍ ഇനിയൊരു ദുരന്തത്തെ ചെറുക്കാനായി പ്രാദേശികമായി ദുരന്ത നിവാരണ സേന രൂപീകരിച്ച് പരിശീലനം നല്‍കുന്നത് തികച്ചും മാതൃകാപരവുമായ പ്രവര്‍ത്തനമാണ്. ജില്ലയ്ക്ക് പുറത്തും അടിയന്തിര സാഹചര്യങ്ങളില്‍ സുരക്ഷ ഉറപ്പ് വരുത്താന്‍ സേനയ്ക്ക് സാധ്യമാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
 
ആരോഗ്യ വകുപ്പ്, അഗ്നിശമന സേന,  ഡിസ്ട്രിക് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് എന്നിവരുടെ മൂന്ന് ഘട്ടങ്ങളായുള്ള പരിശീലനമാണ് നല്‍കുന്നത്. ആദ്യ ഘട്ട പരിശീലനം പൂര്‍ത്തിയാക്കിയ 168 പേര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണമാണ് നടന്നത്. വനിതകള്‍ക്ക് കരാട്ടെ പരിശീലനമുള്‍പ്പെടെയുള്ള പ്രത്യേക പരിശീലനം നല്‍കും. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഐഡി കാര്‍ഡ് വിതരണം ചെയ്യും. ടെലിഫോണ്‍ ഡയറക്ടറിയും പുറത്തിറക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ അദ്ധ്യക്ഷത വഹിച്ചു. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പ്രഭാകരന്‍,  ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.പി. അനില്‍കുമാര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ അനില തോമസ്, കെ.മിനി, എ. ദേവകി, ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍മാരായ പി. ഇസ്മായില്‍, വര്‍ഗ്ഗീസ് മുരിയന്‍കാവില്‍, ഒ.ആര്‍ രഘു, ഉഷാകുമാരി എന്നിവര്‍ സംസാരിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *