വലയ സൂര്യഗ്രഹണം : മഹാസംഗമം സ്വാഗത സംഘം രൂപീകരണം നാളെ കൽപ്പറ്റയിൽ
2019 ഡിസംബർ 26 നു നടക്കാൻ പോകുന്ന വലയ സൂര്യഗ്രഹണം എന്ന ആകാശ വിസ്മയം കാണാൻ ആയിരങ്ങൾ പങ്കെടുക്കുന്ന മഹാ സംഗമത്തിന് കൽപ്പറ്റ ഒരുങ്ങുന്നു
കൽപ്പറ്റ എസ് കെ എം ജെ ഹൈസ്‌കൂൾ ഗ്രൗണ്ടിൽ ആണ് മഹാ സംഗമം നടക്കുക.
രാവിലെ 8 മുതൽ 11 വരെ ആണ് ഗ്രഹണ വേള.
ഗ്രഹണ സംബന്ധിച്ച അന്ധ വിശ്വാസങ്ങളെ തൂത്തെറിയാൻ ആയിരങ്ങൾ മൈതാനത്തു ഒന്നിച്ചു കൂടിയും മധുരം കഴിച്ചും ഗ്രഹണം ആഘോഷമാക്കാൻ ഉള്ള ശ്രമത്തിലാണ് ശാസ്ത്ര തൽപരരായ സംഘടനകൾ .
വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പൊതു ജനങ്ങൾക്കും സുരക്ഷിതമായി സൂര്യഗ്രഹണം കണ്ട് ആസ്വദിക്കുന്നതിനും ഗ്രഹണം സംബന്ധിച്ച ശാസ്ത്രം മനസിലാക്കുന്നതിനും ഈ അവസരം ഉപയോഗപ്പെടുത്താം .
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, ജില്ലാ ലൈബ്രറി കൗൺസിൽ, ആസ്ട്രോ വായനാട്, ടോട്ടം റിസോർസ് സെന്റർ, കുടുംബശ്രീ മിഷൻ, സയൻസ് ക്ലബ് അസോസിയേഷൻ, ശാസ്ത്രരംഗം തുടങ്ങിയ സംഘടനകൾ സംയുക്തമായാണ് കൽപ്പറ്റ നഗര സഭയുടെയും കോഴിക്കോട് റീജിണൽ സയൻസ് സെന്ററിന്റെയും സഹകരണത്തോടെ ഗ്രഹണ നിരീക്ഷണത്തിന് അവസരം ഒരുക്കുന്നത് .
പരിപാടി യുടെ വിജയത്തിനായി ഡിസംബർ 9 ന് വൈകുന്നേരം 5 മണിക്ക് കൽപ്പറ്റ ഗവ എൽ പി സ്കൂൾ അങ്കണത്തിൽ നടക്കുന്ന സ്വാഗത സംഘം രൂപീകരണം വിജയിപ്പിക്കണമെന്ന് സംഘാടകർ അപേക്ഷിച്ചു .




Leave a Reply