May 7, 2024

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി; പ്രകടനവും സമരപ്രഖ്യാപന കണ്‍വെന്‍ഷനും നാളെ

0
കല്‍പ്പറ്റ:വ്യാപാരികളെ ജീവിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 'ഞങ്ങള്‍ക്കും ജീവിക്കണം ദ്രോഹിക്കരുത് ' എന്ന മുദ്രാവാക്യമുയര്‍ത്തി കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍  തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് പ്രകടനവും സമരപ്രഖ്യാപന കണ്‍വെന്‍ഷനും മാനന്തവാടിയില്‍  നടത്തും. .വ്യാപാരികളുടെ നട്ടെല്ലൊടിക്കാതെ റോഡുകള്‍ വികസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംഘടന ബന്ധപ്പെട്ടവര്‍ക്ക് നിവേദനങ്ങള്‍ നല്‍കിയതായി പ്രസിഡന്റ് കെ ഉസ്മാന്‍ അറിയിച്ചു.മട്ടന്നൂര്‍ മാനന്തവാടി എയര്‍പോര്‍ട്ട് കണക്ടിവിറ്റി റോഡ് അലൈന്‍മെന്റ് പ്രകാരം മാനന്തവാടി , കുഴിനിലം, തലപ്പുഴ എന്നിവിടങ്ങളിലെ ആയിരക്കണക്കിന് സ്വയം സംരംഭകരായ വ്യാപാരികളുടെയും അഞ്ചും പത്തും സെന്റ് വിസ്തീര്‍ണ്ണമുള്ള പാവപ്പെട്ടവരുടെ നൂറുകണക്കിന് വീടുകളും മറ്റും പൂര്‍ണ്ണമായും ഇല്ലാതാകും .ഇത് സമൂഹത്തില്‍ ഗുരുതരമായ പ്രതിസന്ധികള്‍ക്ക് തുടക്കംകുറിക്കും.എല്ലാ വിമാനത്താവളങ്ങളുടെ അടുത്തും ടൗണുകള്‍ നിലവിലുണ്ട്..കണ്ണൂര്‍ എയര്‍പോര്‍ട്ടിന് വേണ്ടി മാത്രം മാനന്തവാടിയും തലപ്പുഴയും മറ്റ് ചെറിയ ടൗണുകളും ഇല്ലാതാക്കുന്നത് വന്‍കിട കോര്‍പ്പറേറ്റ് മുതലാളിമാര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ വേണ്ടിയാണ് .അതിന് എതിരെവ്യാപാര സമൂഹം ഒറ്റക്കെട്ടായി സമാന ചിന്താഗതിക്കാരെ ഒരുമിച്ചുകൂട്ടുകയും കോര്‍പ്പറേറ്റ് താല്‍പര്യങ്ങളെ നഖശിഖാന്തം എതിര്‍ത്ത് പാവപ്പെട്ട വ്യാപാരികളെയും കര്‍ഷകരെയും സംരംക്ഷിക്കാന്‍ പ്രക്ഷോഭം നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു .
12മീറ്ററില്‍ പ്രഖ്യാപിച്ച മലയോര ഹൈവേയുടെ നിര്‍മ്മാണം ഉടന്‍ ആരംഭിച്ച് ഈ റൂട്ടിലെ ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് വേണ്ടത്. ഇതിന് വേണ്ടി സൗജന്യമായി സ്ഥലങ്ങള്‍ വിട്ടുനല്‍കാന്‍ വ്യാപാര സമൂഹം തയ്യാറാണ് ..ടൗണുകള്‍ക്ക് ചുറ്റുഭാഗത്തും നിരവധി ബൈപാസ് റോഡുകള്‍ക്ക് സാധ്യത ഉണ്ട് .നിലവിലുള്ള ബൈപ്പാസുകളെ ശാസ്ത്രീയമായി പുനക്രമീകരിച്ചാല്‍ ടൗണിലെത്താതെ തന്നെ ദീര്‍ഘദൂര വാഹനങ്ങള്‍ക്കു് യാത്ര ചെയ്യാനാവും,ശാസ്ത്രീയവും ഭൂമിശാസ്ത്രപരവുമായ പഠനങ്ങള്‍ നടത്തി സൗകര്യപ്രദമായി അന്യസംസ്ഥാന പാതകളെ കണക്ട് ചെയ്തുകൊണ്ടുള്ള പുതിയ അലൈന്‍മെന്റ് ഉണ്ടാക്കി യാത്രാക്ലേശം ഒഴിവാക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.. ടൗണിലെ ഗതാഗത തിരക്ക് കുറയ്ക്കുന്നതിനാവശ്യമായ റോഡുകളാണ് ഉണ്ടാവേണ്ടത് അല്ലാതെ നാലുവരിപ്പാത ടൗണിലൂടെ കൊണ്ടുവന്നു ടൗണിനെ പൂര്‍ണമായി ഇല്ലാതാക്കുകയല്ല വേണ്ടത് കോഴിക്കോട് തലശ്ശേരി കണ്ണൂര്‍ എന്നിവിടങ്ങളില്‍ വാണിജ്യ കേന്ദ്രങ്ങളുടെ പൈതൃകം നിലനിര്‍ത്തിക്കൊണ്ടാണ് വികസനം നടപ്പിലാക്കിയിട്ടുള്ളത് വയനാട്ടിലും ഇങ്ങനെ നടപ്പിലാക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു.ഡിസംബര്‍ 9ന് തിങ്കള്‍ രാവിലെ 10 മണിക്ക് എരുമത്തെരുവ് ഗ്രീന്‍സ് പരിസരത്ത് നിന്ന് പ്രകടനമായി ടൗണ്‍ഹാളിലേക്ക് വ്യാപാരികളും കുടുംബങ്ങളും അണിനിരക്കും പ്രകടനത്തില്‍ വ്യാപാരികളും ആശ്രയിച്ച് ഉപജീവനം നടത്തുന്നവരും പങ്കെടുക്കും. ടൗണ്‍ ഹാളില്‍ നടത്തുന്ന സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിസംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍ ഉല്‍ഘാടനം ചെയ്യും.സംസ്ഥാന ട്രഷറര്‍ ദേവസ്യ മേച്ചേരി, വൈസ് പ്രസിഡന്റ് കെ കെ വാസുദേവന്‍ ,യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് ജോജിന്‍ ടിജോയ്, സംസ്ഥാന ജനറല്‍ സെക്രട്ടറി മനാഫ് കാപ്പാട് ,ട്രഷറര്‍ മണികണ്ഠന്‍ തുടങ്ങിയ നേതാക്കള്‍ സമരപ്രഖ്യാപന കണ്‍വന്‍ഷനില്‍ പങ്കെടുക്കും.സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ വിജയിപ്പിക്കുന്നതിന്റെ ഭാഗമായി വ്യാപാരികള്‍ക്ക് പങ്കെടുക്കാനുള്ള സൗകര്യത്തിന് വേണ്ടി 9 ന് തിങ്കള്‍ ഉച്ചക്ക് രണ്ടുമണിവരെ മാനന്തവാടിയിലെ വ്യാപാരസ്ഥാപനങ്ങള്‍ക്കു് അവധി ആയിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സമരപ്രഖ്യാപന കണ്‍വെന്‍ഷന് മുന്നോടിയായി ആറാം തിയതി വെള്ളിയാഴ്ച ഉച്ചക്ക് 2.30 ന് തലപ്പുഴയില്‍ നിന്ന് മാനന്തവാടിയിലേക്ക് കാല്‍നട പ്രചരണ ജാഥ നടത്തും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *