July 14, 2026

മട്ടന്നൂർ വിമാനത്താവളം നാലുവരിപ്പാത വയനാടിന്റെ വികസത്തിന് ആവശ്യം: ജോണി മറ്റത്തിലാനി

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വയനാട് ജില്ലയുടെ വികസനത്തിന്  മാനന്തവാടി മട്ടന്നൂർ വിമാനത്താവളം റോഡ് നിലവിൽ വരണമെന്നും റോഡ് വരുന്നതിന് എതിരെ ചിലർ നടത്തുന്ന പ്രചാരണം തള്ളികളയണമെന്നും നാടിന്റെ വികസനത്തിന് നല്ല റോഡുകൾ വരണമെന്നും റോഡ് നിലവിൽ വരുമ്പോൾ ഭൂമി നഷ്ടപ്പെടുന്നവർക്ക് പൊന്നും വില നഷ്ടപരിഹാരമായി നൽക്കണമെന്നും സി.പി.ഐ ജില്ലാ എക്സിക്യുട്ടിവ് അംഗം ജോണി മറ്റത്തിലാനി ആവശ്യപ്പെട്ടു. ചില സംഘടനകൾ റോഡിന് വരുന്നതിന് എതിരെ നടത്തുന്ന സമരം വയനാടിന്റെ വികസനം വേണ്ടന്ന് കരുതുന്നവരാണ്. വയനാടിന്റെ വികസനം വേണമെന്ന് പറയുന്നവർ തന്നെയാണ് നാല് വരിപ്പാതയ്ക്ക് എതിരെ സമരവുമായി എത്തിയിരിക്കുന്നത്. അർഹമായ നഷ്ട പരിഹാരം നൽകി നിർദ്ദിഷ്ട റോഡിന്റെ നിർമ്മാണം കാലതമാസം കൂടതെ ആരംഭിക്കണമെന്നും ജോണി മറ്റത്തിലാനി ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *