March 28, 2024

മട്ടന്നൂർ മാനന്തവാടി എയർപോർട്ട് കണക്റ്റിവിറ്റി റോഡിന്റെ അലൈൻമെൻറിൽ മാറ്റങ്ങൾ ആവശ്യപ്പെട്ട് വ്യാപാരികൾ സമരപ്രഖ്യാപന കൺവെൻഷൻ നടത്തി.

0
Img 20191209 Wa0216.jpg
മാനന്തവാടി :നിർദ്ദിഷ്ട മട്ടന്നൂർ മാനന്തവാടി എയർപോർട്ട് കണക്റ്റിവിറ്റി റോഡിന്റെ അലൈൻമെൻറിൽ മാറ്റങ്ങൾ വരുത്തണമെന്ന്  ആവശ്യപ്പെട്ടുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യുടെ ആഭിമുഖ്യത്തിൽ മാനന്തവാടിയിൽ സമരപ്രഖ്യാപന കൺവെൻഷനും പ്രകടനവും നടത്തി,, മാനന്തവാടി എരുമ തെരുവ് ഗ്രീൻസ് ഓഡിറ്റോറിയം പരിസരത്ത് നിന്ന് ആരംഭിച്ച ജാഥ ഗാന്ധി പാർക്ക് വഴി ടൗൺഹാളിൽ എത്തിച്ചേർന്നു പ്രതിഷേധ ജാഥയിൽ  നൂറുകണക്കിന് വ്യാപാരികൾ പങ്കെടുത്തു മാനന്തവാടി കമ്മ്യൂണിറ്റി ഹാളിൽ നടത്തിയ സമര പ്രഖ്യാപന കൺവെൻഷൻ ഏകോപനസമിതി സംസ്ഥാന ട്രഷറർ ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു,,, ജില്ലാ പ്രസിഡൻറ് കെ കെ വാസുദേവൻ അധ്യക്ഷത വഹിച്ചു കൺവെൻഷനിൽ എറണാകുളം ജില്ലാ വർക്കിങ് പ്രസിഡൻറ് ടിബി നാസർ ,യൂത്ത് വിംഗ് സംസ്ഥാന പ്രസിഡൻറ് ജോജിൻ ടി ജോയ്, ജനറൽ സെക്രട്ടറി മനാഫ് കാപ്പാട് ട്രഷറർ മണികണ്ഠൻ വൈസ് പ്രസിഡണ്ടുമാരായ അഡ്വക്കറ്റ് എജെ റിയാസ് എറണാകുളം, സുനീർ ഇസ്മയിൽ ആലപ്പുഴ, കെ ജെ റിയാസ് തളിപ്പറമ്പ്, ഷജീർ പത്തനംതിട്ട ജിന്റു കുര്യൻ കോട്ടയം, സെക്രട്ടറിമാരായ അബി തൃശ്ശൂർ ,സുധീർ കൊല്ലം സലിം രാമനാട്ടുകര ജോയി കൂമ്പയിൽ ഏകോപന സമിതിയുടെ വയനാട്ജില്ലാ ജനറൽ സെക്രട്ടറി ഒ.വി വർഗീസ് ട്രഷറർ ഇ.ഹൈദ്രു, വൈസ് പ്രസിഡണ്ടുമാരായ കുഞ്ഞിരായിൻ ഹാജി കെ ടി ഇസ്മാഈൽ നൗഷാദ് കരിമ്പനക്കൽ എം വി സുരേന്ദ്രൻ ഇ.ടി ബാബു സെക്രട്ടറിമാരായ കമ്പ അബ്ദുല്ലഹാജി .പി .വിമഹേഷ്,, സി. രവീന്ദ്രൻ കമ്പളക്കാട്, അഷ്റഫ് കൊട്ടാരം ,റഷീദ് അമ്പലവയൽ, ഉണ്ണി കാമിയോ, ഷൈലജ ഹരിദാസ്, ശ്രീജ ശിവദാസ്, സിജിത്ത് ജയപ്രകാശ്, വി യു ജോണി ,കെ കെ സാബു ,എൻ വി.അനിൽകുമാർ, ഇ എ.നാസർ ,കെ എക്സ്.ജോർജ് എംകെ ശിഹാബുദ്ധീൻ സികെ സുജിത്ത് ജോൺസൺ ജോൺ കെ ഷാനു, ദീപ്തിഷ്, സുധീപ് ജോസ്, മഹേഷ് എം കെ അബു , ആസിഫ് മാക്സിം ഗോർക്കി തുടങ്ങിയവർ പ്രസംഗിച്ചു സമാപന സമ്മേളനത്തിൽ വ്യാപാരികളുടെ ന്യായമായ ആവശ്യങ്ങൾ അടങ്ങിയ പ്രമേയം അവതരിപ്പിച്ചു റോഡ് വികസനത്തിന് കട പൊളിപ്പിക്കുമ്പോൾകെട്ടിട ഉടമകൾക്ക് ലഭിക്കുന്ന ആനുകൂല്യത്തിന് ആനുപാതികമായി  വ്യാപാരികൾക്കും ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്ന് കൺവെൻഷൻ ഉൽഘാടനം ചെയ്ത് കൊണ്ടു് ദേവസ്യ മേച്ചേരി ആവശ്യപ്പെട്ടു അലൈമെന്റ് നിശ്ചയിക്കുമ്പോൾ വ്യാപാരസ്ഥാപനങ്ങളുടെ മുൻവശം ഭാഗികമായി പൊളിക്ക പെടുമ്പോൾ സ്ഥാപനം സംരക്ഷിച്ചു നിർത്താൻ ആവശ്യമായ കാര്യങ്ങൾ ചെയ്തു കൊടുക്കണമെന്ന് മുനിസിപ്പാലിറ്റി, പഞ്ചായത്ത് എന്നിവരോട്സംഘടന ആവശ്യപ്പെട്ടു ഏകോപനസമിതിയുടെ സമര ജാഥക്ക് തലപ്പുഴ മാനന്തവാടി കുഴിനിലം കണിയാരം കൊയിലേരി പാണ്ടിക്കടവ് ചങ്ങാട കടവ് എന്നിവിടങ്ങളിൽ നിന്നുള്ള മുഴുവൻ വ്യാപാരികളും പങ്കെടുത്തു അലൈൻമെൻറ് നിശ്ചയിക്കുമ്പോൾ വ്യാപാരികളെ വിശ്വാസത്തിലെടുത്തു കൊണ്ടുള്ള ചർച്ചകളും അഭിപ്രായങ്ങളും സ്വരൂപിക്കാൻ അധികൃതർ തയ്യാറാവണമെന്ന് ആവശ്യപ്പെട്ടു നിർദ്ദിഷ്ട എയർപോർട്ട് റോഡിന്റെ ടൗൺ  ഭാഗങ്ങൾ ലിങ്ക് റോഡുകളും ആയി ബന്ധപ്പെടുത്തി റിംഗ് റോഡുകളും ബൈപ്പാസ് റോഡുകളും നവീകരിച്ച കുറ്റമറ്റതാക്കി നവീകരിക്കണമെന്ന് വേണമെന്ന് യോഗം ആവശ്യപ്പെട്ടു   ജനറൽ സെക്രട്ടറി പി വി മഹേഷ് സ്വാഗതവും ട്രഷറർ എൻ പി ഷിബി നന്ദിയും പറഞ്ഞു ,, ഉച്ചവരെ തലപ്പുഴ മാനന്തവാടി എന്നിവിടങ്ങളിലെ മുഴുവൻ സ്ഥാപനങ്ങളും അടച്ചു കൊണ്ടാണ് കൺവെൻഷനും പ്രകടനവും നടത്തിയത്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *