April 20, 2024

പുഞ്ചിരി സൗജന്യ മുച്ചിറി നിവാരണക്യാമ്പ് 15-ന് തുടങ്ങും

0
മാനന്തവാടി: സമ്പൂര്‍ണ മുഖവൈകല്യ രഹിത ജില്ലയായി വയനാടിനെ മാറ്റുകയെന്ന ലക്ഷ്യത്തോടെയുള്ള പുഞ്ചിരി  മുഖവൈകല്യ മുച്ചിറി നിവാരണ ക്യാമ്പുകള്‍  15 മുതല്‍  തുടങ്ങുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍  പറഞ്ഞു. 15-ന് മാനന്തവാടി സെയ്ന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ ഒ.ആര്‍. കേളു എം.എല്‍.എ. പദ്ധതി ഉദ്ഘാടനം ചെയ്യും.  ആദ്യ മുച്ചിറി വൈകല്യ നിവാരണ ക്യാമ്പ് ദേശീയ ആരോഗ്യ ദൗത്യം ജില്ലാ മാനേജര്‍ ഡോ. ബി. അഭിലാഷ് ഉദ്ഘാടനം ചെയ്യും.  സെയ്ന്റ് ജോണ്‍സ് ആംബുലന്‍സ്, പോച്ചപ്പന്‍ ചാരിറ്റബിള്‍ ട്രസ്റ്റ്, വേവ്‌സ് ഇന്ത്യ,  ജ്യോതിര്‍ഗമയ എന്നിവ ചേര്‍ന്നാണ്  പദ്ധതി നടപ്പിലാക്കുന്നത്. പാലിയേറ്റീവ്  ജില്ലാ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി, വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് എന്നിവയുടെ സഹകരണത്തോടെ  ജനുവരി 26-ന്  പനമരം വ്യാപാരഭവന്‍, ഫെബ്രുവരി 23-ന്  കല്പറ്റ ആലക്കല്‍ റസിഡന്‍സി,  മാര്‍ച്ച് 22-ന് ബത്തേരി സ്മിയാസ്  കോളേജ്, ഏപ്രില്‍ 26-ന്  കാവുംമന്ദം തരിയോട് പഞ്ചായത്ത് കമ്യുണിറ്റി ഹാള്‍ എന്നിവിടങ്ങളിലും സൗജന്യ മുച്ചിറി നിവാരണ ക്യാമ്പുകള്‍ നടക്കും. മംഗലാപുരത്തെ ജസ്റ്റിസ് കെ.എസ്.  ഹെഗ്‌ഡെ ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് മെഡിക്കല്‍ സയന്‍സാണ് ചികിത്സയൊരുക്കുക.  ശസ്ത്രക്രിയ  ആവശ്യമായി വരുന്നവര്‍ക്ക് യാത്ര ചെലവ്, മരുന്ന് എന്നിവയടക്കം സജന്യ ചികിത്സ ലഭ്യമാക്കുമെന്നും സംഘാടകര്‍ പറഞ്ഞു.  സെയ്ന്റ് ജോണ്‍സ് ആംബുലന്‍സ് ഇന്ത്യ ചെയര്‍മാന്‍ ജസ്റ്റിന്‍ ചെഞ്ചട്ടയില്‍, വേവ്‌സ് ഇന്ത്യ ചെയര്‍മാന്‍ കെ.എം. ഷിനോജ്, ബെസി പാറയ്ക്കല്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു. ഫോണ്‍:  9495773789, 9645369882,
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news