May 13, 2026

പത്ത് വീടുകളുടെയും രണ്ട് ഭജന മഠത്തിന്റെയും നിർമ്മാണം പൂർത്തീകരിച്ച് കൈമാറി.

0
MG_4332.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : പ്രളയത്തിൽ ദുരിതമനുഭവിച്ച വയനാട്ടിലെ ജനങ്ങൾക്ക് സാന്ത്വനവുമായി സേവ കാനഡയുടെയും വിശ്വഹിന്ദുപരിഷത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പത്ത് വീടുകളുടെയും രണ്ട് ഭജന മഠത്തിന്റെയും നിർമ്മാണം  പൂർത്തീകരിച്ച്  ഉപഭോക്താക്കൾക്ക് കൈമാറി. മിഥുൻ പനമരം, ബിജു പനമരം, വത്സലാ വൈത്തിരി എന്നിവർക്കുള്ള വീടുകളുടെയും വൈത്തിരി സുഗന്ധഗിരി അയ്യപ്പ ഭജന മഠത്തിന്റെയും ഔപചാരികമായ താക്കോൽ ദാന ചടങ്ങ് കൽപ്പറ്റയിൽ വച്ച് നടന്നു. പരിപാടിയിൽ വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡൻറ്  കെ.ടി.ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു സേവ കാനഡയുടെ പ്രതിനിധികളായി വിനോദ് വാരാ പ്രാവൺ , സുജിത് 
എന്നിവർ സംബന്ധിച്ചു. വിശ്വഹിന്ദു പരിഷത്തിന്റെ  സംസ്ഥാന സെക്രട്ടറി  വെങ്കിടേഷ് സേവാ സന്ദേശം നൽകി .രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ സഹസംഘ ചാലക് . വി .ചന്ദ്രൻ ദീപ പ്രോജ്വലം നടത്തി. യോഗത്തിൽ ഡോക്ടർ വിനോദ് ബാബു , അഡ്വക്കേറ്റ് രഞ്ജിത്ത് ,സുനിൽ പട്ടയിൽ, ബിജോയ് കൽപ്പറ്റ   തുടങ്ങിയവർ സംബന്ധിച്ചു. ജില്ലാ കാര്യദർശി വി മധു മാസ്റ്റർ സ്വാഗതവും  ലക്ഷ്മി  നന്ദിയും രേഖപ്പെടുത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *