May 9, 2026

വയനാട് കിൻഫ്ര പാർക്കിൽ വൻ തീപിടുത്തം.

0
Screenshot_2019-12-11-21-48-21-090_com.facebook.katana.png
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് കിൻഫ്ര പാർക്കിൽ വൻ തീപിടുത്തം. ബുധനാഴ്ച വൈകിട്ട് 8:45 ഓടെ ഉണ്ടായ തീ വളരെ പെട്ടന്ന് ആളി പുടരുകയായിരുന്നു. കിൻഫ്ര പാർക്കിലെ എർഗോ ഫോംസ് എന്ന സ്പോഞ്ച് കമ്പിനിക്കാണ് തീ പിടിച്ചത് . സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും അഗ്നിക്കിരയായി. ആളപായം ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല . കമ്പനിക്കുള്ളിൽ തൊഴിലാളികൾ അകപെട്ടിട്ടുണ്ടോ  എന്ന്  വിവരം ലഭ്യമല്ല . പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. ക്രമാതീതമായി തീ ആളി പടരുന്നതിനാൽ തീ അണക്കുന്ന പ്രവർത്തി കൂടുതൽ പ്രയാസകരമാണ്. രാത്രി വൈകിയും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീയണക്കാൻ ശ്രമം തുടരുകയാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *