ഷെഹ് ലയുടെ മരണം:സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
കൊച്ചി: സുല്‍ത്താന്‍ ബത്തേരി സര്‍വജന സ്‌കൂളില്‍ വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ സ്വമേധയാ ഹൈക്കോടതി കേസെടുത്തു. ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാരുടെ കത്തിനെ തുടര്‍ന്ന് പൊതുതാല്‍പര്യ ഹര്‍ജിയായാണ് കേസെടുത്തിരിക്കുന്നത്.നവംബർ 20-നായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. ഷഹ്ലയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമായിരുന്നു.സംഭവശേഷം സ്‌കൂളില്‍ അന്വേഷണം നടത്തിയ ജില്ലാ നിയമ സേവന അതോറിറ്റിയുടെ റിപ്പോര്‍ട്ടും കോടതി കണക്കിലെടുത്തിട്ടുണ്ട്. കെല്‍സ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സി.കെ. അബ്ദുള്‍ റഹിമിന്റെ ശുപാര്‍ശയും കോടതി പരിഗണിച്ചു. ജില്ലാ നിയമ സേവന അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്തും ആശുപത്രിയിലെ ഡോക്ടറുടെ ഭാഗത്തും വീഴ്ചയുണ്ടായതായി വ്യക്തമായി പറയുന്നുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് കോടതി കേസെടുത്തിരിക്കുന്നത്.സ്‌കൂളിലും ആശുപത്രിയിലും വേണ്ടത്ര ശ്രദ്ധയും ചികിത്സയും കിട്ടാത്തതു കൊണ്ടാണ് ഷഹ്ല ഷെറിന്‍ മരിച്ചതെന്ന ജില്ലാ ജഡ്ജിയുടെ റിപ്പോര്‍ട്ട് കോടതിയുടെ പരിഗണനയിൽ ഉണ്ട്. ഈ കാരണങ്ങൾ മുൻനിർത്തിയാണ് കഴിഞ്ഞ ദിവസം ഹൈകോടതി
സ്വമേധയാ കേസെടുത്തത്.




Leave a Reply