October 17, 2026

ആദിവാസി സാക്ഷരത പ്രവേശനോത്സവം നടത്തി.

0
By ന്യൂസ് വയനാട് ബ്യൂറോ


പൊതുവിദ്യാഭ്യാസ വകുപ്പ്  , തദ്ദേശസ്വയംഭരണ വകുപ്പ്, കേരള സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന വയനാട് സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരതാ പരിപാടിയുടെ ഭാഗമായുള്ള പ്രവേശനോത്സവം ഊരുകളില്‍ അക്ഷരദീപം തെളിയിച്ചു നടത്തി. പഞ്ചായത്ത്, ഊരുകളില്‍ പഠിതാക്കള്‍, ജനപ്രതിനിധികള്‍, ഇന്‍സ്ട്രക്ടര്‍മാര്‍, പ്രേരക്മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആണ് അക്ഷരദീപം തെളിയിച്ചത്.  മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സഹദ് കാര്‍മ്മല്‍ കുന്ന് കോളനിയില്‍ അക്ഷരലക്ഷം തെളിയിച്ചു. സംസ്ഥാന സാക്ഷരതാമിഷന്‍ അസിസ്റ്റന്റ് ഡയരക്ടര്‍ സന്ദീപ് ചന്ദ്രന്‍, ജില്ലാ കോ ഓര്‍ഡിനേറ്റര്‍ നിര്‍മ്മല റേച്ചല്‍ ജോയി, അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ ടി.വി.ശ്രീജന്‍, ഇന്‍സ്ട്രക്ടര്‍ ഹര്‍ഷിദ എന്നിവര്‍ പങ്കെടുത്തു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *