April 19, 2024

മലബാര്‍ എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ അന്‍പതാം വാര്‍ഷികാഘോഷവും പി കെ ഗോപാലന്‍ അനുസ്മരണവും തിങ്കളാഴ്ച

0

കല്‍പ്പറ്റ: മലബാര്‍ എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ (ഐ എന്‍ ടി യു സി) അന്‍പതാം വാര്‍ഷികവും, പി കെ ഗോപാലന്‍ അനുസ്മരണവും നാളെ രാവിലെ 10 മണിക്ക് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. നിലവില്‍ തോട്ടം തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളായ ഗ്രാറ്റിവിറ്റി, പ്രൊവിഡന്റ് ഫണ്ട്, ചികിത്സാ ആനുകൂല്യങ്ങള്‍, സ്ഥിരമായ തൊഴില്‍, പാര്‍പ്പിട സൗകര്യങ്ങള്‍, മറ്റ് ക്ഷേമകരമായ ആനുകൂല്യങ്ങള്‍, പെന്‍ഷന്‍ ഉള്‍പ്പെടെ തൊഴിലാളികള്‍ക്ക് നേടിയെടുക്കാന്‍ മലബാര്‍ എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചു. ഇനിയും നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതായുണ്ട്. കാലങ്ങളായി ആവശ്യപ്പെട്ടുവരുന്ന ഒരു മാസത്തെ ഗ്രാറ്റിവിറ്റി പുനര്‍നിര്‍ണയിക്കണമെന്ന ആവശ്യം ഇപ്പോഴും നിലനില്‍ക്കുകയാണ്. നിലവില്‍ തോട്ടം തൊഴിലാളികള്‍ ഗുരുതരമായ പ്രതിസന്ധികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. സേവന വേതന കരാറിന്റെ കാലാവധി രണ്ട് വര്‍ഷം കഴിഞ്ഞിട്ടും പുതുക്കി നിശ്ചയിച്ചിട്ടില്ല. പല തോട്ടങ്ങളിലും, തോട്ടം ഉടമകള്‍ വീഴ്ച വരുത്തുകയാണ്. ജീവിതചിലവുകള്‍ ക്രമാധീതമായി വര്‍ധിച്ച സാഹചര്യത്തില്‍ ഏതൊരു തൊഴില്‍മേഖലയെ അപേക്ഷിച്ചും, ഏറ്റവും കുറഞ്ഞ കൂലി ലഭിക്കുന്ന സാഹചര്യത്തില്‍ തൊട്ടം തൊഴിലാളികള്‍ ദുരിതക്കയത്തിലായിരിക്കുകയാണ്. തോട്ടം തൊഴിലാളികള്‍ക്ക് പ്രഖ്യാപിച്ച ഭവനപദ്ധതിയും ഇന്ന് എവിടെയും എത്താത്ത സ്ഥിതിയാണുള്ളത്. ഈ സാഹചര്യത്തില്‍ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കേണ്ട ഘട്ടത്തിലാണ് യൂണിയന്റെ അന്‍പതാം വാര്‍ഷികവും, പി കെ ഗോപാലന്‍ അനുസ്മരണവും സംഘടിപ്പിച്ചിരിക്കുന്നത്. മുന്‍ കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍ മുഖ്യപ്രഭാഷണം നടത്തും. ആര്‍ ചന്ദ്രശേഖരന്‍, ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, പാലോട് രവി, പി പി ആലി, എന്‍ ഡി അപ്പച്ചന്‍, പി വി ബാലചന്ദ്രന്‍, പി കെ ജയലക്ഷ്മി, കെ സി റോസക്കുട്ടിടീച്ചര്‍, പി കെ അനില്‍കുമാര്‍, കെ എല്‍ പൗലോസ്, കെ കെ അബ്രഹാം, എം എസ് വിശ്വനാഥന്‍, വി എ മജീദ്, കെ വി പോക്കര്‍ഹാജി തുടങ്ങിയവര്‍ സംസാരിക്കും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *