March 29, 2024

ലൂസി കളപ്പുരയുടെ ആത്മകഥ ‘കർത്താവിന്റെ നാമത്തിൽ’ കണ്ടുകെട്ടാനുള്ള കോടതി ഉത്തരവ് സ്വാഗതാർഹമെന്ന് ക്രിസ്ത്യൻ അസോസിയേഷൻ ആന്റ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ.

0
മുൻ കന്യാസ്ത്രീ ലൂസി കളപ്പുരയുടെ പുസ്തകം കണ്ട് കെട്ടാനുള്ള
ഹൈക്കോടതി ഉത്തരവ് സ്വാഗതാർഹം
അശ്ലീലതയും, ദുരാരോപണങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ലൂസി കളപ്പുരയുടെ
പേരിൽ  എം കെ രാമദാസ് എഴുതി കർമ്മാ ന്യൂസ് റിവ്യൂ ഇറക്കി, ഡി.സി ബുക്സ്
പ്രകാശനം ചെയ്ത കർത്താവിന്റെ നാമത്തിൽ എന്ന പുസ്തകം കണ്ട് കെട്ടാനുള്ള 
നടപടി എടുക്കാൻ കേരളാ ഗവൺമെന്റിനോട് അവശ്യപ്പെട്ടുകൊണ്ടുള്ള
ഹൈക്കോടതി ഉത്തരവ് കത്തോലിക്ക വിശ്വാസികളെ സംബന്ധിച്ച് ഏറെ പ്രത്യാശ
നൽകുന്നതും സ്വാഗതാർഹവുമാണ്. കൂടാതെ മേൽപ്പറഞ്ഞ നാലു പേർക്കുമെതിരെ
ക്രിമിനൽ കേസ് എടുക്കാൻ വേണ്ട നടപടിയെടുക്കാനും ബഹുമാനപ്പെട്ട
ഹൈക്കോടതി നിർദ്ദേശിച്ചത് നീതിന്യായ വ്യവസ്ഥയോട് പൊതുജനത്തിനുള്ള
ആദരവും ബഹുമാനവും വർദ്ധിപ്പിച്ചിട്ടുണ്ട്.
തിരുസഭ വിരോധികൾക്കൊപ്പം ചേർന്ന് സഭയെ അപമാനിക്കാൻ ഇറങ്ങിതിച്ച ലൂസി
കളപ്പുരയുടെ ഈ പുസ്തകം, വകുപ്പ് 95 പ്രകാരം കണ്ട് കെട്ടാനും, ഈ ബുക്കിന്റെ
ഉള്ളടക്കത്തിലെ പല ഭാഗങ്ങളും, അപകീർത്തിപരവും, മാനഹാനി ഉളവാക്കുന്നതും,
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120 B, 153(A),153(B), 292293295 A,499, 500 എന്നീ
വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്നായിരുന്നു ഹർജിക്കാർ ആവശ്യപ്പെട്ടത്.
ഹർജിക്കാരായ മൗണ്ട് കാർമ്മൽ ജനറലേറ്റിലെ സി. മരിയ ആന്റോ CMC, സി. സാലി
പോൾ CMC, സി. സോഫി CMC, സി.ജാൻസീന CMC, എന്നിവർ ആലുവ പോലീസ്
സ്റ്റേഷനിലും, .ജോസ് സെബാസ്റ്റ്യൻ വള്ളനാട്ട് മണ്ണാർക്കാട് പോലീസ്
സ്റ്റേഷനിലും പരാതി സമർപ്പിച്ചെങ്കിലും പോലീസ് കേസ് എടുക്കാൻ തയ്യാറായില്ല.
ഇതിനെതിരെയാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ധീരമായി ഈ
കേസുമായി മുന്നോട്ടു പോയ ഹർജിക്കാരും കേസ് വാദിച്ച റിട്ട. ജഡ്ജ്. അഗസ്റ്റിൻ
കണിയാമറ്റം, അഡ്വ. സി. ലിനറ്റ് ചെറിയാൻ SKD എന്നിവരും കേരളാസഭാ മുഴുവന്റേയും
അഭിനന്ദനം അർഹിക്കുന്നുവെന്ന് ഭാരവാഹികൾ പറഞ്ഞു.. വിശ്വാസി സമൂഹത്തിനുവേണ്ടി ക്രിസ്ത്യൻ
അസോസിയേഷൻ ആന്റ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ( *CASA* )
ഇത്തരണത്തിൽ ഇവരെ നന്ദിയോടെ അഭിനന്ദിക്കുന്നു.
– പുസ്തകം ഇറങ്ങിയതു മുതൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ ഇടവകകളും
യുവജനസംഘടനകളും പ്രതിഷേധവുമായി മുന്നിട്ടിറങ്ങിയിരുന്നു. പ്രതിഷേധക
സൂചകമായി പുസ്തകം കത്തിക്കാൻ ഒരുമിച്ചുകൂടിയ കത്തോലിക്കാ യുവാക്കളെ
പേലീസ് മർദ്ദിക്കുകയും അറസ്റ്റുചെയ്യുകയും ചെയ്തത് കത്തോലിക്കർക്ക് വലിയ
ദു:ഖം ഉണ്ടാക്കിയെങ്കിലും ഇപ്പോൾ വന്ന കോടതി ഉത്തരവ് വലിയ പ്രത്യാശയും
ആനന്ദവുമാണ് സഭാവിശ്വാസികൾക്ക് നൽകിയിരിക്കുന്നത് എന്ന് സംഘടനാ ഭാരവാഹികൾ പ്രസ്താവനയിൽ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *