April 25, 2024

പൗരത്വ ഭേദഗതി ബിൽ പിൻവലിക്കണം, അഖിലേന്ത്യ മഹിളാ ഫെഡറേഷൻ

0
Img 20191214 Wa0066.jpg
മാനന്തവാടി:  മതം  നോക്കി പൗരത്വം നിശ്ചയിക്കാൻ വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാവിരുദ്ധമായ 
 പൗരത്വ ഭേദഗതി ബില്ല് പിൻവലിക്കണമെന്ന് അഖിലേന്ത്യ മഹിളാ ഫെഡറേഷൻ മാനന്തവാടി മണ്ഡലം സമ്മേളനം  ആവശ്യപ്പെട്ടു. ഭരണഘടന ഉറപ്പു നൽകുന്ന തുല്യത അട്ടിമറിക്കുന്നതാണ് ബിൽ. മതത്തിന്റെയും ജാതിയുടെയും പേരിൽ ജനങ്ങൾക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കി മുതലെടുപ്പ് നടത്തുവാനുള്ള മോദി സർക്കാരിന്റെ നീക്കത്തിന് എതിരെ ചെറുത്തുനിൽപ്പ് ആവശ്യമെന്നും എൻഡിഎ സർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിയമം രാജ്യത്ത് പ്രക്ഷോഭത്തിന് കാരണമായന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത അഖിലേന്ത്യ മഹിളാസംഘം ജില്ലാ സെക്രട്ടറി മഹിതമൂർത്തി പറഞ്ഞു.മാനന്തവാടി നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൻ ശോഭരാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് താര ഫിലിപ്പ്, പ്രേമലത, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.ജെ ബാബു, മണ്ഡലം സെക്രട്ടറി വി.കെ ശശിധരൻ, ആർ റോസലി, സെലിൻ സന്തോഷ്, ശാന്തഉണ്ണി, സെലിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *