മാതൃഭാഷയ്ക്കു വേണ്ടിയുള്ള സമരങ്ങൾ പാഴ് വേലയാവില്ല. സി കെ.ശശീന്ദ്രൻ എം.എൽ.എ.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
കൽപ്പറ്റ:മലയാളത്തിനു വേണ്ടി ഭാഷാപ്രവർത്തകർ നടത്തുന്ന സമരങ്ങൾ വെറുതയാവില്ലെന്നും,  കേരളത്തിൽ നടക്കുന്ന തൊഴിൽ-മത്സര പരീക്ഷകൾ മലയാളത്തിലാവണമെന്ന ആവശ്യത്തോട് സർക്കാരിന് അനുകൂല സമീപനമാണുള്ളതെന്നും സി.കെ.ശശീന്ദ്രൻ എം.എൽ.എ പറഞ്ഞു. കൽപ്പറ്റയിൽ നടന്ന മലയാള ഐക്യവേദി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ലോകത്തിലെ വികസിത രാജ്യങ്ങളെല്ലാം അവരുടെ മാതൃഭാഷയ്ക്ക് അർഹമായ പ്രാധാന്യം നൽകുന്നവരാണെന്ന കാര്യം വിസ്മരിക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡണ്ട് പ്രീത ജെ. പ്രിയദർശിനി അധ്യക്ഷത വഹിച്ചു. പി.കെ.ജയചന്ദ്രൻ, ഡോ.ബാവ കെ.പാലുകുന്ന്, പ്രൊഫ.പി.സി രാമൻ കുട്ടി, സാദിർ തലപ്പുഴ, രാജു ജോസഫ്, പി.കെ മുഹമ്മദ് ബഷീർ എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച  'മാതൃഭാഷ, വികസനം, ജനാധിപത്യം' എന്ന  ശീർഷകത്തിലുള്ള സെമിനാർ ജില്ലാ പഞ്ചായത്ത് മെമ്പർ പി.ഇസ്മായിൽ ഉദ്ഘാടനം ചെയ്തു.മലയാള ഐക്യവേദി സംസ്ഥാന സമിതി അംഗം എം.വി. പ്രദീപൻ വടകര  വിഷയമവതരിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് എം.ബാലഗോപാലൻ മോഡറേറ്ററായിരുന്നു. എം.ദേവകുമാർ, ഷാജി പുൽപ്പള്ളി, എ.കെ.രാജേഷ്, പി.കെ.ഷാഹിന, എം.എം ഗണേഷ്, എം.മമ്മു, സന്തോഷ് തരുവണ, പുഷ്പത്തൂർ വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു.

Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *