November 8, 2026

വെള്ളമുണ്ടയിൽ ഫുട്ബോൾ ആരവം 2020 : ഗാലറി കാൽനാട്ട് കർമ്മം ഇന്ന് :ഒരുക്കങ്ങൾ പൂർത്തിയാകുന്നു

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 


ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ നേതൃത്വം വഹിക്കുന്ന വെള്ളമുണ്ട ആസ്ഥാനമായ കെയര്‍ ചാരിറ്റബിള്‍ ട്രസ്റ്റ്  ചാന്‍സിലേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്ബ് വെള്ളമുണ്ടയുമായി ചേര്‍ന്ന്    നടത്തുന്ന ആരവം 2020 ന് ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.  വെള്ളമുണ്ട ഗവ.മോഡല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടിലാണ്  അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടക്കുന്നത് '  . വിന്നേഴ്‌സിനും റണ്ണേഴ്‌സിനും രണ്ട് ലക്ഷം    രൂപയുടെ സമ്മാനം നല്‍കുന്ന ടൂര്‍ണമെന്റ് മലബാറിലെ ഏറ്റവും വലിയ പ്രൈസ്മണി ടൂര്‍ണമെന്റാണ്  സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്റെ അംഗീകാരത്തോടെ നടത്തുന്നത്. ടൂര്‍ണമെന്റില്‍ ഇന്ത്യയിലെ മികച്ച 16 ടീമുകളാണ് പങ്കെടുക്കുന്നത്.  എസ്.എഫ്.ഐ.യില്‍ രജിസ്റ്റര്‍ ചെയ്ത ടീമുകള്‍ മാത്രമാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.  ഗാലറി കാൽ നാട്ടുകർമ്മം  ഇന്ന് വൈകുന്നേരം നാല് മണിക്ക്  വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി നിർവ്വഹിക്കും. വിപുലമായ സ്വാഗതസംഘം  രൂപീകരിച്ച് പ്രവർത്തിച്ച് വരികയാണ .            20 ദിവസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റില്‍ മന്ത്രിമാര്‍, സാംസ്‌കാരിക നായകന്മാര്‍, കലാകായിക സിനിമാരംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ ഗ്രൗണ്ടിലെത്തിച്ചേരും. കെയര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സാമൂഹ്യരംഗത്തും സേവനരംഗത്തും വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്. ഇതിന്റെ ഭാഗമായി അഞ്ച് വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനം പൂർത്തിയായി.  താക്കോൽദാനം 29-ന് നടക്കും.  . മറ്റു സേവനമേഖലകളിലേക്കും പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കും. ഈ പ്രവര്‍ത്തനങ്ങളുടെ സാമ്പത്തിക സമാഹരണം കൂടി ലക്ഷ്യമിട്ടാണ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. കായികരംഗത്ത് പരിശീലന പരിപാടികള്‍ ഉള്‍പ്പെടെ വിപുലമായ പദ്ധതികള്‍ ഉദ്ദേശിക്കുന്നുണ്ട്. അനുബന്ധ പരിപാടികളായി വോളിബോള്‍ ടൂര്‍ണമെന്റ്, വിളംബര ജാഥ, കുട്ടികളുടെ ടൂര്‍ണമെന്റ്, ബൈക്ക് റാലി തുടങ്ങിയവ സംഘടിപ്പിക്കും. , വിവിധ കമ്മിറ്റികളുടെ  നേതൃത്വത്തിൽ ഒരുക്കക്കങ്ങൾ പൂർത്തിയായി വരുന്നുണ്ട്.  കഴിഞ്ഞ വർഷത്തെ ഏറ്റവും നല്ല ടൂർണ്ണമെന്റിനുള്ള പുരസ്കാരം ആരവം 19 ന് ലഭിച്ചിരുന്നു. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *