May 4, 2024

പ്ലാസ്റ്റിക് നിരോധനത്തിനെതിരെ വ്യാപാരികൾ കലക്ട്രേറ്റ് മാർച്ച് നടത്തി.

0
Img 20191217 Wa0151.jpg
കൽപ്പറ്റ: ആവശ്യമായ മുന്നൊരുക്കങ്ങളും പകരം സംവിധാനങ്ങളും ഒരുക്കാതെയുള്ള പ്ലാസ്റ്റിക് നിരോധനത്തിനെതിരെ  സമരങ്ങളുടെ ഭാഗ
മായി  വ്യാപാരികൾ  വയനാട്  ജില്ലാ   കളക്ട്രേറ്റിലേക്ക്  മാർച്ചും
ധർണ്ണയും സംഘടിപ്പിച്ചു.   പ്ലാസ്റ്റിക് വസ്തുക്കളുടെ ഉൽപാദനം ഘട്ടംഘട്ട
മായി കുറച്ച് കൊണ്ട് വരുന്നതിനു പകരം ഒറ്റയടിക്ക് നിരോധനം കൊണ്ടു
വരുന്നതിനെതിരെയാണ്  മാർച്ച് നടത്തിയത്. .  . ഉൽപാദകനും ഉപഭോക്താവിനും പിഴയില്ലാതെ
വ്യാപാരികൾക്ക് മാത്രം പിഴയെന്ന നിർദ്ദേശം വ്യാപാരികളെ ദ്രോഹിക്കാനെ
ഉപകരിക്കൂ. പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്നാൽ പലചരക്ക്, ബേക്കറി,
സൂപ്പർ മാർക്കറ്റ് ഉൾപ്പെടെയുള്ളടിത്ത് ഭക്ഷണ പദാർത്ഥങ്ങൾ കൈമാറൻ
പകരം സംവിധാനങ്ങളൊന്നും നിലവിലില്ല.
– പ്ലാസ്റ്റിക് സാധനങ്ങൾ മനുഷ്യന് നിത്യോപയോഗത്തിലെ അവശ്യഘടകമായി മാറിക്കഴിഞ്ഞു. പ്ലാസ്റ്റിക് നിരോധനമല്ല മറിച്ച് ഉപയോഗ ശൂന്യമായ
പ്ലാസ്റ്റിക് വസ്തുക്കൾ മാലിന്യങ്ങളായി വലിച്ചെറിയുന്നതിനു പകരം, ശേഖരി
ക്കുന്നതിനും പുനരുപയോഗിക്കാൻ കഴിയുന്ന വസ്തുക്കളുടെ നിർമ്മാണ്
ത്തിന് തദ്ദേശസ്ഥാപനങ്ങളും ഗവൺമെന്റും നേതൃത്വം നൽകുകയാണ് വേണ്ടത്. 
– നിരോധനത്തിന്റെ പേരിൽ കടയിൽ കയറി വ്യാപാരിയെ പീഢിപ്പിക്കാനും,
ഭീമമായ ഫൈൻ ഈടാക്കി നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് ജയിലിൽ
അടക്കുവാനും ശ്രമിക്കുകയും ചെയ്താൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് കൈയ്യും കെട്ടി നോക്കിനിൽക്കില്ലന്ന് ഭാരവാഹികൾ പറഞ്ഞു.. ബദൽ സംവിധാനങ്ങൾ ഇല്ലാതെയുള്ള പ്ലാസ്റ്റിക് നിരോധനത്തിനെതിരെ യൂത്ത് വിംഗ് ശക്തി
മായ സമരങ്ങളിലേക്ക് കേരളമാകെ നീങ്ങുകയാണ്.
: പ്ലാസ്റ്റിക് ഉൽപ്പാദകർക്കും പ്ലാസ്റ്റിക് കൈപിടിച്ചു നടക്കുന്ന പൊതു ജന
ങ്ങൾക്കുള്ള പരിഗണനപോലും വ്യാപാരികൾക്ക് കൊടുക്കാതെയുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ സമരങ്ങൾക്ക് യൂത്ത് വിംഗ് നേത്യത്വം നൽകും,
ആവശ്യമായ ബോധവൽക്കരണമോ മുന്നൊരുക്കങ്ങളോ ഇല്ലാതെ നടപ്പിലാക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനെതിരെയും, ജി.എസ്.ടി.യിലെ വ്യാപാര
ദ്രോഹ  നയങ്ങൾ തിരുത്തണമെന്നും, ഓൺലൈൻ വ്യാപാരത്തിനെതിരെയും
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന
വ്യാപാകമായി സംഘടിപ്പിക്കുന്ന കലക്ട്രേറ്റ് മാർച്ചിന്റെയും ധർണ്ണയുടെയും
ഭാഗമായി വയനാട് ജില്ല യൂത്ത് വിംഗ് കമ്മറ്റി സംഘടിപ്പിച്ച  കലക്ട്രേറ്റ്
മാർച്ചും ധർണ്ണയും 
ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റും
ജില്ല പ്രസിഡന്റുമായ കെ.കെ.വാസുദേവൻ ഉദ്ഘാടനം ചെയ്തു..
യൂത്ത് വിംഗ്
സംസ്ഥാന പ്രസിഡന്റ് ജോജിൻ.ടി.ജോയ് അധ്യക്ഷത വഹിച്ചു.
 യൂത്ത് വിംഗ് ജില്ല പ്രസിഡന്റ് കുഞ്ഞുമോൻ മീനങ്ങാടി,. 
റഷീദ് അമ്പലവയൽ, ഉണ്ണി കാമിയോ, മുനീർ നെടുംങ്കരണ, റെജിലാസ് കാവുമന്ദം, കെ.എ.രഞ്ജിത്ത് കൽപ്പറ്റ എന്നിവർ നേതൃത്വം നൽകി. .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *