April 23, 2024

വയനാട്ടിലെ ആദ്യത്തെ ജൈവ ബേക്കറി തൃക്കൈപ്പറ്റയിൽ പ്രവർത്തനം ആരംഭിച്ചു

0
Img 20191217 Wa0184.jpg
കൽപ്പറ്റ: തെറ്റായ ജീവിത ഭക്ഷണ ശൈലി ജീവിതം രോഗാതുരമാകുന്ന ഇക്കാലത്ത്, സുരക്ഷിത ഭക്ഷണ ശീലങ്ങൾ പ്രചരിപ്പിക്കുന്നതിനായി ബാസ ഓർഗാനിക് ബേക്കറിയുടെ പ്രവർത്തനോദ്ഘാടനം  കൽപ്പറ്റ എംഎൽഎ സി.കെ ശശീന്ദ്രൻ  തൃക്കൈപ്പറ്റയിൽ നടത്തി. ചക്ക മഹോത്സവത്തിന് തുടക്കം കുറിച്ച തൃക്കൈപ്പറ്റ ഗ്രാമത്തിലെ കർഷകരുടെ മുൻ കൈയ്യോടെയാണ്  ബാസ അഗ്രോ ഫുഡ്സ് എന്ന ജൈവ ബേക്കറി പ്രവർത്തമാരംഭിച്ചത്. മൈദയും കൃത്രിമ നിറങ്ങളും ഇല്ലാതെ കാർഷിക വിളകളും പ്രാദേശിക പഴങ്ങളും പ്രയോജനപ്പെടുത്തിയാണ്   ബേക്കറി ഉൽപ്പന്നങ്ങൾ ഇവിടെ നിർമ്മിക്കുന്നത്. ചടങ്ങിൽ മേപ്പാടി പഞ്ചായത്ത് മെമ്പർ ഉഷ ടീച്ചർ അദ്ധ്യക്ഷയായി.   യോഗത്തിൽ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിണ്ടന്റ് ഉഷ തമ്പി സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. പ്രഥമ വിൽപ്പന മേപ്പാടി വിജയ ബാങ്ക് അസിസ്റ്റന്റ് മാനേജർ ഭാസ്കർ ശർമ്മ നടത്തി. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു പ്രതാപൻ, മുട്ടിൽ കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയർ പി.പി ജയൻ,  ബാസ അഗ്രോ ഫുഡ്സ് മാനേജിംഗ് പാർട്ട്ണർ പി.പി ദാനിയേൽ,  പാർട്ട്ണർ എം. ബാബുരാജ് തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *