October 18, 2026

വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ഒന്നും മൂന്നും പ്രതികൾക്ക് മുന്‍കൂര്‍ ജാമ്യം

0
shahla-newswayanad.jpg
By ന്യൂസ് വയനാട് ബ്യൂറോ

കൊച്ചി: ബത്തേരി സര്‍വ്വജന സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥനിയായ ഷെഹല ഷെറിൻ  ക്ലാസ് മുറിയിൽ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ഒന്നും മൂന്നും പ്രതികളായ അധ്യാപകർക്ക് ഉപാധികളോടെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഒന്നാം പ്രതിയും അധ്യാപകനുമായ ഷജിൽ, മൂന്നാം പ്രതിയും വൈസ് പ്രിന്‍സിപ്പലുമായ കെ.കെ മോഹനൻ എന്നിവർക്കാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഇരുവരേയും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു. പ്രതികൾ സസ്‌പെന്‍ഷനിലായതിനാൽ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയില്ലെന്നും തിരിച്ചു സര്‍വീസില്‍ കയറിയാല്‍ മറ്റൊരു സ്‌കൂളിലേക്ക് മാറ്റാന്‍ നടപടി എടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഇരുവരേയും അന്വേഷണ ഉദ്യോഗസ്ഥന് നോട്ടീസ് നല്‍കി വിളിച്ചു വരുത്തി ചോദ്യം ചെയ്യാം. അറസ്റ്റു ചെയ്താല്‍ അന്നു തന്നെ കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടയക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

 

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *