August 13, 2026

വയനാട് ബത്തേരിയിൽ വീണ്ടും സ്കൂളിൽ വെച്ച് വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റു

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:
വയനാട് ബത്തേരിയിൽ സ്കൂളിൽ വെച്ച് വീണ്ടും   വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റു .
ബത്തേരി ബീനാച്ചി ഗവ: ഹൈസ്കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥി മുഹമ്മദ് റൈയ്ഹാനാണ് (7) സ്കൂളിൽ വെച്ച് പാമ്പുകടിയേറ്റത്. ഉച്ചക്ക് ഒന്നരയോടെ സ്കൂളിൽ  വെച്ച് പാമ്പുകടിയേറ്റങ്കിലും കുട്ടി സംഭവം ആരോടും പറഞ്ഞില്ല.
 വീട്ടിലെത്തിയ കുട്ടി ബോധരഹിതനായി വീണു. ഉടൻ വീട്ടുകാർ  മേപ്പാടി വിംസ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച കുട്ടിക്ക് ആന്റി വെനം നൽകി .വൈകുന്നേരത്തോടെ കുട്ടിയുടെ നില മെച്ചപ്പെട്ടു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *