April 18, 2026

ലൈഫ് മിഷന്‍ കുടുംബസംഗമം ബ്ലോക്ക് തല സംഘാടകസമിതി രൂപവത്കരിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ


ലൈഫ്മിഷന്‍ ഗുണഭോക്താക്കളുടെ മാനന്തവാടി ബ്ലോക്ക്തല കുടുംബ സംഗമത്തോടനുബന്ധിച്ച് സംഘാടകസമിതി രൂപവത്കരിച്ചു. ജനവരി 11 ന് നടക്കുന്ന സംഗമത്തിന്റെ നടത്തിപ്പിനായി  ഒ.ആര്‍.കേളു എം.എല്‍.എ രക്ഷാധികാരിയായുള്ള സംഘാടക സമിതിയാണ് രൂപവത്കരിച്ചത്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ 2277 വീടുകളാണ് നിര്‍മ്മാണം  പൂര്‍ത്തിയായത്. മാനന്തവാടി ടൗണ്‍ ഹാളില്‍ നടക്കുന്ന സംഗമത്തില്‍ ഗുണഭോക്താക്കള്‍ക്കായി അദാലത്ത് നടത്തും. സംഗമത്തില്‍ 20 ഓളം സര്‍ക്കാര്‍ വകുപ്പിന്റെ പ്രത്യേക കൗണ്ടറുകള്‍ ഉണ്ടാകും. എല്ലാവര്‍ക്കും സേവനങ്ങള്‍ കിട്ടിയെന്ന് ഉറപ്പു വരുത്തും. വിവിധ ഘട്ടത്തില്‍ വീട് ലഭിച്ചവരെ ഉള്‍പ്പെടുത്തി ജീവിത ദായകമായ പദ്ധതികള്‍ ആസൂത്രണം ചെയ്യും.  നിലവാരം ഉറപ്പു വരുത്താനാണ് സംഗമം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാബാബു അധ്യക്ഷത വഹിച്ചു. ദാരിദ്ര ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ പി.സി.മജീദ് പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സിറിയക് ടി.കുര്യാക്കോസ് , വൈസ് പ്രസിഡന്റ് കെ.ജെ പൈലി, തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് അനിഷ സുരേന്ദ്രന്‍, വിവിധ വകപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *