November 7, 2026

ദേശീയ പണിമുടക്ക് വിജയിപ്പിക്കും:.സംയുക്ത ട്രേഡ് യൂണിയൻ

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

കല്പറ്റ: കേന്ദ്രസര്ക്കാറിന്റെ തൊഴിലാളി വിരുദ്ധനയങ്ങളില് പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന് ദേശീയ കണ്വെന്ഷന് ആഹ്വാനം ചെയ്ത ജനുവരി എട്ടിലെ ദേശീയ പണിമുടക്ക് വിജയിപ്പിക്കാന് കല്പറ്റയില് ചേര്ന്ന സംയുക്ത ട്രേഡ് യൂണിയന് വൈത്തിരി താലൂക്ക് കണ്വെന്ഷന് തീരുമാനിച്ചു. 
പണിമുടക്കിന്റെ പ്രചരണത്തിനായി 29ന് കല്പറ്റയിലെത്തുന്ന സംസ്ഥാന മേഖലാജാഥയ്ക്ക് സ്വീകരണം നല്കുന്നതിന് സംഘാടക സമിതി രൂപവത്കരിച്ചു. യോഗത്തില് ടി. ഹംസ അധ്യക്ഷത വഹിച്ചു. പി.പി. ആലി, കെ. സുഗതന്, എ. കൃഷ്ണകുമാര്, എന്.ഒ. ദേവസ്സി, എം. മധു, ഡി. രാജന്, സി. മമ്മി തുടങ്ങിയവര് സംസാരിച്ചു.
ഭാരവാഹികള്: എം. മധു (ചെയ.), സി. മമ്മി, മോഹനന് കോട്ടക്കൊല്ലി, വി. യൂസഫ്, പി.എം. സന്തോഷ്, സി.കെ. ശിവരാമന്, ടി.ജി. ബീന (വൈ. ചെയ.), ഡി. രാജന് (കണ്.), എ.കെ. റഫീക്, യു.എ. ഖാദര്, പി.കെ. അബു, ടി. മണി, സാലി റാട്ടക്കൊല്ലി, ബിന്ദു ജോസ് (ജോ. കണ്.), ഗിരീഷ് കല്പറ്റ (ട്രഷ.) 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *