November 7, 2026

ദേശീയ ഉപഭോക്തൃദിനം ആചരിച്ചു

0
MG_6102.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:   ദേശീയ ഉപഭോക്തൃ ദിനത്തിന്റെ ഭാഗമായി ജില്ലാ പൊതു വിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഉപഭോക്തൃ ദിനാചരണവും മുതിർന്ന പൗരന്മാരെ ആദരിക്കൽ ചടങ്ങും നടത്തി. ജൂനിയർ സൂപ്രണ്ട്  പി.എൻ.. മുരളീധരൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ സപ്ളൈ ഓഫീസർ പി..ജയ പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.   സി.കെ. ശശീന്ദ്രൻ എം.എൽ.എ.  പൊതുപരിപാടി ഉദ്ഘാടനം ചെയ്യുകയും മുതിർന്ന പൗരന്മാരെ ആദരിക്കുകയും ചെയ്തു.  മാനന്തവാടി താലൂക്ക് സപ്ളൈ ഓഫീസർ പി. ഉസ്മാൻ ,   ഷൈൻ മാത്യൂ. എന്നീ വർ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് നടന്ന   ഉപഭോക്തൃ സന്ദേശ റാലി  എ.ഡി.എം തങ്കച്ചൻ ആൻറണി ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലയിലെ പൊതു  വിതരണ. വകുപ്പിലെ ജീവനക്കാരും പൊതുജനങ്ങള്  റാലിയിൽ അണിനിരന്നു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news