May 19, 2024

ക്രിസ്തുമസ് സ്നേഹസന്ദേശയാത്ര ശ്രദ്ധേയമായി.

0
Img 20191224 Wa0054.jpg
മാനന്തവാടി രൂപത ഡിപ്പാർട്ട്മെന്റ് ഓഫ് യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ബത്തേരി മേഖല-മിഷൻ ലീഗ്, കെ സി വൈ എം, വാകേരി സെന്റ് ആന്റണീസ് ചർച്ച് എന്നിവരുടെ  സഹകരണത്തോടെ നടത്തിയ ക്രിസ്തുമസ് സ്നേഹസന്ദേശയാത്ര ശ്രദ്ധേയമായി.
വർദ്ധിച്ചുവരുന്ന വിഭാഗീയതയ്ക്കും   മതതീവ്രവാദത്തിനും മതത്തിന്റെ അടിസ്ഥാനത്തിൽ ആളുകളെ തരംതിരിക്കുന്ന പ്രവണതയെ പ്രതിരോധിക്കുന്നതിനുമായി നടത്തിയ സ്നേഹസന്ദേശ യാത്ര കളക്ട്രറ്റിൽ ജില്ലാ കളക്ടർ അദീല അബ്ദുള്ള ഉദ്ഘാടനം ചെയ്തു. എല്ലാ ക്രെസ്തവർക്കും ക്രിസ്തുമസിന്റെ സ്നേഹവും സന്തോഷവും അവർ ആശംസിച്ചു. കൽപ്പറ്റ ഫെറോന വികാരി ഫാ.സോമി വടയാപറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. മിഷൻ ലീഗ് സംസ്ഥാന പ്രസിഡന്റ് ബിനു മാങ്കുട്ടത്തിൽ മുഖ്യ സന്ദേശം നൽകി. വഴിനീളെ ഫ്ലാഷ് മോബുകളും സാബു വാഴവറ്റയുടെ നേത്യത്വത്തിൽ നടത്തിയ സംഗീത സ്നേഹദൂത് ജനങ്ങളുടെ ശ്രദ്ധ ആകർഷിച്ചു. കൽപ്പറ്റ ടൗണിൽ നിന്നും തുടങ്ങിയ സ്നേഹ സന്ദേശ യാത്ര മുട്ടിൽ, മീനങ്ങാടി വഴി   ബത്തേരിയിൽ സമാപിച്ചു. സമാപനസമ്മേളത്തിൽ   ബത്തേരി രൂപതാ ബിഷപ് ജോസഫ് മാർ തോമസ് സന്ദേശം നൽകി. എല്ലാവരും സ്നേഹത്തിൽ ജീവിക്കണമെന്നും സാഹോദര്യത്തിനും സമാധനത്തിനും മാത്രമേ ശാശ്വത നിലനിൽപ്പുള്ളുവെന്നും  ബിഷപ്പ് ഓർമ്മിപ്പിച്ചു. യൂത്ത് മിനിസ്ട്രി ഡയറക്ടർ ഫാ.ലാൽ ജേക്കബ് പൈനുങ്കൽ  തന്റെ ക്രിസ്മസ് സന്ദേശത്തിൽ ക്രിസ്തു സ്നേഹമാണന്നും ക്രിസ്തുവിന്റെ വചനങ്ങളിൽ അടിസ്ഥാനമിട്ട ജനാധിപത്യ രാജ്യങ്ങളിൽ ഇന്നും തുല്യതയും സാഹോദര്യവും സ്നേഹവും സഹിഷ്ണുതയും നില നിൽക്കുന്നുവെന്നും ഓർമ്മിപ്പിച്ചു. ബത്തേരി മേഖല മിഷൻ ലീഗ് ഡയറക്ടർ ഫാ.ജോബി മുക്കാട്ട് കാവുങ്കൽ സി.ആൻസി തോമസ്, സി.ലിൻസി (എസ്സിവി), ജെസ്ബിൻ, ഷെറിൻ മേസ്തിരി പറപ്പിൽ, അമൽ വാഴയിൽ, അജയ് ജോർജ്, ജോസ് പുളിക്കൽ തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *