August 12, 2026

‘ഷട്ടില്‍മാനിയ പൊഴുതന’ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ്

0
champions.jpg
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ഷട്ടില്‍മാനിയ പൊഴുതന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. പൊഴുതന കുട്ടിപ്പ ജംഗ്ഷനില്‍ പ്രത്യേകം തയ്യാറാക്കിയ സ്‌റ്റേഡിയത്തില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള താരങ്ങള്‍ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.സി പ്രസാദ് ഉദ്ഘാടനം ചെയ്തു. എ.എന്‍ ഭാസി മാസ്റ്റര്‍ അധ്യക്ഷനായി. ഡബിള്‍സ് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. 64 ടീമുകള്‍ രണ്ടു ദിവസങ്ങളിലായി നടന്ന മത്സരങ്ങളില്‍ പങ്കെടുത്തു. പൊഴുതനക്കാര്‍ക്ക് പുതിയ അനുഭവമായി മാറിയ ടൂര്‍ണ്ണമെന്റില്‍ പുല്‍പ്പള്ളിയിലെ അരവിന്ദ് സിംഗിള്‍സില്‍ ചാമ്പ്യനായി. ബാസില്‍ മുണ്ടക്കൈ രണ്ടാം സ്ഥാനം നേടി. ഡബിള്‍സില്‍ പുല്‍പ്പള്ളിയയിലെ അരവിന്ദ് -സിദ്ധാര്‍ഥ് ടീം ചാമ്പ്യന്‍മാരായി. പൊഴുതനയിലെ ശിഹാബ് പള്ളിപ്പാറ-അഫ്സല്‍ പള്ളിപ്പാറ എന്നിവര്‍ റണ്ണറപ്പായി. ടൂര്‍ണ്ണമെന്റിലെ എമേര്‍ജിംഗ് പ്ലയറായി പുല്‍പ്പള്ളിയിലെ അരവിന്ദിനെ തെരഞ്ഞെടുത്തു. വിജയികള്‍ക്കുള്ള ക്യാഷ് പ്രൈസും ട്രോഫിയും ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം സെയ്ത് വിതരണം ചെയ്തു. ചടങ്ങില്‍ ഷട്ടില്‍ മാനിയ പൊഴുതനയുടെ രൂപീകരണത്തിന് നേതൃത്വം നല്‍കുകയും പ്രദേശത്ത് ബാഡ്മിന്റണ്‍ ജനകീയമാക്കുകയും ചെയ്ത ഭാസിമാഷിനെ 'ഇന്‍സിപിരേഷനല്‍ അവാര്‍ഡ്' നല്‍കി ആദരിച്ചു. ടൂര്‍ണമെന്റ് കമ്മിറ്റി കണ്‍വീനര്‍ ശിഹാബ് പി.പി സ്വാഗതവും വൈസ് ചെയര്‍മാന്‍ ഇല്ല്യാസ് പി.കെ നന്ദിയും പറഞ്ഞു. അന്‍വര്‍ സി.കെ.കെ, ജോസഫ് ഡിസില്‍വ, ജാഫര്‍ ടി.കെ, സുഷാന്ത്, അഫ്സല്‍ പി.പി, ഇഖ്ബാല്‍, ബിനീഷ്, ഇല്ല്യാസ് നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *