November 7, 2026

സൂര്യ ഗ്രഹണം: അന്ധവിശ്വാസങ്ങൾ തൂത്തെറിഞ്ഞതിൽ അഭിമാനമുണ്ടന്ന് ശാസ്ത്രസാഹിത്യ പരിഷത്ത്

0
Valaya-suryagrahanam-skmj-yil-kananethiyavar-9.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 
നൂറ്റാണ്ടുകൾ ആയി അന്ധവിശ്വാസങ്ങൾക്ക് അടിപ്പെട്ട് മറപ്പുരയിൽ  ഒളിച്ചിരുന്ന വയനാടൻ ജനത കൂട്ടത്തോടെ ഗ്രഹണ സമയത്തു  പുറത്തിറങ്ങി
ഗ്രഹണം നിരീക്ഷിക്കുകയും തിന്നും കുടിച്ചും  ആഹ്ലാദാരവം മുഴക്കുകയും ചെയ്തതിൽ  അഭിമാനമുണ്ടെന്നു  ശാസ്ത്രസാഹിത്യ പരി'ഷത്ത് ജില്ലാ കമ്മിറ്റി അറിയിച്ചു.
ജില്ലയിൽ എമ്പാടും കഴിഞ്ഞ രണ്ട് മാസക്കാലം സഹ സംഘടനകളുമായി ചേർന്നു നടത്തിയ ബോധവൽക്കരണ ക്ലാസുകൾ ആണ് ഗ്രഹണത്തെ ജനകീയ ആഘോഷമാക്കി മാറ്റിയത് എന്ന് പരിഷത്ത് വിലയിരുത്തി.
പലയിടത്തും മേഘങ്ങൾ ഗ്രഹണ കാഴ്ച്ച തടസപെടുത്തി എങ്കിലും പുറത്തിറങ്ങാൻ തയ്യാറായ ജനക്കൂട്ടം ശാസ്ത്രത്തിന്റെ വിജയം ആണ് വിളിച്ചോതുന്നതെന്ന്  പരിഷത്ത് ജില്ലാ പ്രസിഡന്റ് മാഗി വിൻസന്റും സെക്രട്ടറി എം കെ ദേവസ്യയും പ്രസ്താവനയിൽ പറഞ്ഞു .
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *