May 5, 2024

പ്ലാസ്റ്റിക്ക് നിര്‍മ്മാര്‍ജ്ജനം: ബദല്‍ സംവിധാനമൊരുക്കാന്‍ കുടുംബശ്രീ

0
Dsc 1755.jpg
ډ തുണി സഞ്ചി, പേപ്പര്‍ ബാഗ് എന്നിവയുടെ പ്രദര്‍ശനവും വിപണനവും
കല്‍പ്പറ്റ: കേരള സര്‍ക്കാര്‍ ജനുവരി മുതല്‍ ആരംഭിക്കുന്ന പൂര്‍ണ്ണ പ്ലാസ്റ്റിക്ക് നിരോധനത്തിനുള്ള സാധാരണക്കാരുടെ പിന്തുണയാണ് കുടുംബശ്രീ അംഗങ്ങളുടെ തുണി സഞ്ചി, പേപ്പര്‍ ബാഗ് നിര്‍മ്മാണമെന്ന് കല്‍പ്പറ്റ നിയോജക മണ്ഡലം എം.എല്‍.എ സി.കെ.ശശീന്ദ്രന്‍. കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്‍റ് പരിസരത്ത് സംഘടിപ്പിച്ച തുണിസഞ്ചി പ്രദര്‍ശന വിപണന മേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. അദ്ദേഹം. പ്ലാസ്റ്റിക്ക് സഞ്ചികള്‍ക്ക് പകരം ഉപയോഗിക്കാവുന്ന വിവിധ വലുപ്പത്തിലുള്ള തുണി സഞ്ചികള്‍, പേപ്പര്‍ ബാഗുകള്‍, പേപ്പര്‍ പേനകള്‍ തുടങ്ങി പ്രകൃതിക്കിണങ്ങിയ ഉല്‍പന്നങ്ങളാണ് മേളയില്‍ പ്രദര്‍ശനത്തിനെത്തിച്ചത്. മുട്ടില്‍, മാനന്തവാടി, പൊഴുതന, തരിയോട്, കല്‍പ്പറ്റ,മേപ്പാടി, എടവക, കണിയാമ്പറ്റ, പനമരം തുടങ്ങി വിവിധ  പഞ്ചായത്തുകളിലെ യൂണിറ്റുകളാണ് മേളയില്‍ പങ്കെടുത്തത്.  ആവശ്യക്കാര്‍ക്ക് തുണി സഞ്ചികളും പേപ്പര്‍ ബാഗുകളും മൊത്തമായി നിര്‍മ്മിച്ചു നല്‍കുന്നതിന് തങ്ങള്‍ സന്നദ്ധരാണെന്ന് യൂണിറ്റുകള്‍ അറിയിച്ചു.
മേളയില്‍ കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സനിത ജഗദീഷ്, ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി. സാജിത, എ.ഡി.എം.സിമാരായ മുരളി. കെ.ടി, ഹാരിസ് കെ.എ, ഡി.പിഎമ്മുമാരായ ഷീന. എസ്, രമ്യ രാജപ്പന്‍, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരായ  ഹുദൈഫ്.പി, സിറാജ്. പി.എം, അനുമോള്‍ പി എന്നിവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *