November 7, 2026

വിദ്യാർത്ഥികളെയും അധ്യാപകരെയും മർദ്ദിച്ചവർക്കെതിരെ കർശന നടപടി വേണം : എ.ഐ.വൈ.എഫ്

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കൊമ്മയാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ എൻ. എസ് എസ് ക്യാമ്പിലെ വിദ്യാർത്ഥികളെയും അദ്ധ്യാപകനെയും മർദ്ദിച്ചവർക്ക് എതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എ.ഐ.വൈ.എഫ് കൊമ്മയാട് യൂണിറ്റ് യോഗം ആവശ്യപ്പെട്ടു.കല്ലോടി സെന്റ് ജോസഫ്സ് സ്കൂളിലെ എൻ എസ്എസ് വളണ്ടിയർമാരുടെ സപ്തദിന ക്യാമ്പണ് കൊമ്മയാട് നടക്കുന്നത്. ക്രിസ്തുമാസ് ദിനത്തിലാണ് ഒരു സംഘം യുവാക്കൾ സ്കൂളിൽ കയറി അക്രമം നടത്തിയത്.സംഭവത്തിൽ ഉൾപ്പെട്ടെ മുഴുവൻ ആളുകളെയും നിയമത്തിന്റെ കൊണ്ട് വരണമെന്നും അല്ലാത്തപക്ഷം സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും എഐവൈഎഫ് യൂണിറ്റ് കമ്മറ്റി അറിയിച്ചു.യോഗത്തിൽ സാനു സൈമൺ അധ്യക്ഷത വഹിച്ചു. സിദ്ധീഖ്, ഷിജു അഗസ്റ്റ്യൻ, കരീം, ബാബു, ജിതേഷ്, വിനോദ് എന്നിവർ പ്രസംഗിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *