November 7, 2026

ഗ്ലോബൽ കെ.എം.സി.സിയുടെ നേതൃത്വത്തിൽ പൗരത്വ ബില്ലിനെതിരെ പ്രതിഷേധവും കെ.എം.സി.സി മെമ്പർഷിപ്പ് ക്യാമ്പയിനും നടത്തി.

0
IMG-20191227-WA0086.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സിയുടെ നേതൃത്വത്തിൽ പൗരത്വ ബില്ലിനെതിരെ പ്രതിഷേധവും കെ.എം.സി.സി മെമ്പർഷിപ്പ് ക്യാമ്പയിനും, യൂത്ത് ലീഗ് മണ്ഡലം പഞ്ചായത്ത് ഭാരവാഹികൾക്ക് സ്വീകരണവും, മീലാദ് മീറ്റിലെ വിജയികൾക്കുള്ള സമ്മാനദാനം പടിഞ്ഞാറത്തറ ലീഗ് ഹൗസിൽ വച്ച് നടത്തി. ശിഹാബുദ്ധീൻ ഇമ്പിച്ചിക്കോയ തങ്ങൾ  പരിപാടി ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറത്തറയിലുള്ള പ്രവാസികളെ ഒരു കുടക്കീഴിലേക്ക് കൊണ്ടുവരുന്ന ഗ്ലോബൽ കെഎംസിസി കൂട്ടായ്മ മറ്റു സംഘടനകൾക്ക്  മാതൃകാപരമായി പ്രവർത്തനങ്ങളാണ് കഴ്ച്ചവെയ്ക്കുന്നതെന്നും, പ്രവാസികൾക്ക് പുനരധിവാസവും, ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തി വരുന്നത് സമൂഹത്തിന് മാതൃകയാണെന്നും തങ്ങൾ പറഞ്ഞു. വർദ്ധിച്ചുവരുന്ന വിഭാഗീയതയ്ക്കും, മതതീവ്രവാദത്തിനും  മതത്തിന്റെ അടിസ്ഥാനത്തിൽ ആളുകളെ തരം തിരിക്കുന്ന പ്രവണതയെ പ്രതിരോധിക്കണമെന്നു പൗരത്വ ബില്ലിനെതിരെ കൂട്ടായ്മ പ്രതിഷേധിച്ചു.  പാറ ഇബ്രാഹിം സാഹിദ് പരിപാടിയിൽ അധ്യക്ഷനായിരുന്നു. മുസ്ലിം ലീഗ് ജില്ലാ ഉപാധ്യക്ഷൻ പി മുഹമ്മദ് സാഹിബ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ബി നസീമ, മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡൻറ്  ഹാരിസ് കണ്ടിയൻ, ഉപദേശ സമിതി അംഗം ഇബ്രാഹിം കാഞ്ഞായി, റിലീഫ് വിഭാഗം ചെയർമാൻ ഷിഹാബ് പേരാൽ, ഗ്ലോബൽ കെഎംസിസി വൈസ് പ്രസിഡൻറ് ഷറഫുദ്ദീൻ കളത്തിൽ, മുസ്ലിം പഞ്ചായത്ത് സെക്രട്ടറി കളത്തിൽ മമ്മൂട്ടി, മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് സി കെ ഇബ്രാഹിം എന്നിവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *