April 25, 2024

വെള്ളമുണ്ട ഒഴുക്കൻമൂല സെന്റ് തോമസ് പള്ളിയിൽ തിരുനാളാഘോഷവും ഡീക്കൻ ജോയിസ് റാത്തപ്പിള്ളിയുടെ തിരുപ്പട്ട സ്വീകരണവും ജനുവരി 2 മുതൽ

0
M2u04449 20191229130518.jpeg
മാനന്തവാടി: 
വെള്ളമുണ്ട ഒഴുക്കൻമൂല സെന്റ് തോമസ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളാഘോഷവും ഡീക്കൻ ജോയിസ് റാത്തപ്പിള്ളിയുടെ  തിരുപ്പട്ട  സ്വീകരണവും 2020 ജനുവരി 2 മുതൽ 5 വരെ തിയ്യതികളിൽ നടക്കുമെന്ന് പള്ളി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ജനുവരി 2 ന് രാവിലെ 8.30 ന് ഇടവക വികാരി ഫാദർ തോമസ് ചേറ്റാനിയിൽ പതാക ഉയർത്തും.തുടർന്ന് രാമനാഥപുരം രൂപത ബിഷപ്പ് മാർ പോൾ ആലപ്പാട്ടിന് സ്വീകരണവും ഡീക്കൻ ജോയിസ് റാത്തപ്പള്ളിയുടെ പൗരോഹിത്യാഭിഷേകവും പ്രഥമ ദിവ്യബലിയും നടക്കും.ജനുവരി 3ന് സിമിത്തേരി സന്ദർശനവും ആഘോഷമായ ദിവ്യബലിയും പൗരോഹിത്യ ജൂബിലി ആഘോഷിക്കുന്നവരുടെയും വിശിഷ്ട സേവനം നടത്തിയ വ്യക്തിയെയും അനുമോദന ചടങ്ങും നടക്കും.ജനുവരി 4 ന് വൈകുന്നേരം ആഘോഷമായ ദിവ്യബലിക്ക് ശേഷം പ്രദക്ഷിണവും നടക്കും. സമാപന ദിവസമായ 5 ന് ദിഘോഷമായ തിരുനാൾ കുർബാനയും തുടർന്ന് നേർച്ച ഭക്ഷണത്തോടെയും തിരുനാൾ സമാപിക്കും.
വാർത്താ സമ്മേളനത്തിൽ വികാരി ഫാദർ തോമസ് ചേറ്റാനിയിൽ, ട്രസ്റ്റിമാരായ ജോയ് മാകീയിൽ, ആന്റണി മഠത്തിൽ, ജോസ് പുതുപ്പള്ളിൽ തുടങ്ങിയവർ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *