April 27, 2024

മോദി സർക്കാർ രാജ്യത്തെ കോർപറേറ്റുകൾക്ക് തീറെഴുതുന്നു:കെ.പി രാജേന്ദ്രൻ

0
Img 20191229 Wa0249.jpg
മാനന്തവാടി: രാജ്യത്തെ കോർപറേറ്റുകൾക്ക് തീരെഴുതുന്ന തിരക്കിലാണ് മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ചെയ്യുന്നതെന്നും പൊതുമേഖല സ്ഥാപനങ്ങൾ വിൽക്കുന്ന തിരക്കിലാണ് മോഡിയും കുട്ടരുമെന്നും എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറിയും വടക്കൻ മേഖലാജാഥ ക്യാപ്റ്റനുമായ കെ.പി രാജേന്ദ്രൻ പറഞ്ഞു. മാനന്തവാടിയിൽ ദേശീയ പണിമുടക്കിന്റെ പ്രചാരണാർത്ഥം സംയുക്ത ട്രേഡ് യൂണിയൻ വടക്കൻ മേഖലാ ജാഥയക്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കേന്ദ്ര സർക്കാർ തൊഴിൽ അവകശാങ്ങൾ നിഷേധിക്കുകയാണ്. ഗ്രാമീണ കാർഷിക തോട്ടം മേഖലാകളും പ്രതിസന്ധിയിലാന്നും നരേന്ദ്രമോഡി സർക്കാരിന്റെ ജന വിരുദ്ധനയങ്ങൾക്കെതിരെ പന്ത്രണ്ടിന ആവശ്യങ്ങൾ ഉന്നയിച്ച് ജനുവരി എട്ടിന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്നും അദ്ദേഹം ആഭ്യർത്ഥിച്ചു.സംയുക്ത ട്രേഡ് യൂണിയൻ കമ്മറ്റി ചെയർമാൻ വി.കെ.ശശിധരൻ അധ്യക്ഷത വഹിച്ചു.ജാഥ വൈസ് ക്യാപ്റ്റനും ഐഎൻടിയുസി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ, കെ.കെ. അഷറഫ്(എഐടിയുസി) കെ.കെ ദീവകാരൻ,(സിഐടിയു) കെ മുഹമ്മദ് അഷറഫ് (എസ്ടിയു) കെ.ദേവി (ടിയുസിഐ) സിപിഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകര, കെ.വി മോഹനൻ, പി.കെ. മൂർത്തി, പി.പി.സഹദേവൻ, പി.പി ആലി, സി.എസ് സ്റ്റാൻലി, എ.എ സുധാകരൻ, അഡ്വ.റഷീദ് പടയൻ, എ.എൻ സലിംകുമാർ, പി.കെ.അനിൽകുമാർ, ഡോ.എ ഗോകുൽദേവ് എന്നിവർ പ്രസംഗിച്ചു.ടി.എ റെജി സ്വാഗതം പറഞ്ഞു. ട്രേഡ് യൂണിയൻ പ്രവർത്തകരും വിവിധ സംഘടനാ നേതാക്കളും ഹാരാർപ്പണം നടത്തി.
ചിത്രം.ദേശീയ പണിമുടക്ക്: സംയുക്ത ട്രേഡ്‌ യൂണിയൻ വടക്കൻ മേഖലാജാഥയ്ക്ക് മാനന്തവാടിയിൽ നൽകിയ സ്വീകരണത്തിൽ ജാഥ ക്യാപ്റ്റനും എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ.പി രാജേന്ദ്രൻ സംസാരിക്കുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *