August 14, 2026

കോൺവെന്റിൽ നിന്ന് കാണാതായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 

ആസാം സ്വദേശിനിയും കോണ്‍വെന്റ് ജോലിക്കാരിയുമായ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കണിയാരം കുറ്റിമൂല സെന്റ് അഗസ്റ്റിന്‍ കോണ്‍വെന്റിലെ ജോലിക്കാരി മേരി കിസ്‌ക്കു(21) വിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ശനിയാഴ്ച്ച  രാവിലെ മുതല്‍ യുവതിയെ കാണാനില്ലായിരുന്നു. യുവതിയെ കാണ്മാനില്ലെന്ന് കാണിച്ച് കോണ്‍വെന്റ് അധികൃതര്‍ മാനന്തവാടി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഞായറാഴ്ച്ച  രാവിലെയോടെ കോണ്‍വെന്റിന്റെ തോട്ടത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.മാനന്തവാടി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *