August 11, 2026

കെൻ യൂറിയൂ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മെഡലുകൾ നേടി വയനാട്ടിലെ വിദ്യാർത്ഥികൾ

0
IMG-20191230-WA0091.jpg
By ന്യൂസ് വയനാട് ബ്യൂറോ
കണ്ണൂർ മുണ്ടയാട്  ഇൻഡോർ സ്‌റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ഏഷ്യൻ കരാത്തെ ചാമ്പ്യൻഷിപ്പിൽ കളർ ബെൽറ്റ് കാറ്റഗറിയിൽ അച്ചൂരാനം കരാത്തെ ക്ലബ്ബിലെ വിദ്യാർത്ഥികൾ ഒരു സ്വർണ്ണ മെഡലും മൂന്ന് വെങ്കലവും കരസ്ഥമാക്കി. കളർ ബെൽറ്റ് വിഭാഗത്തിൽ റാട്ടക്കൊല്ലി പഴശ്ശി എഡ്യൂക്കേഷൻ സെൻറർ ഒന്നാം വർഷബി.എ. പൊളിട്ടിക്കൽ സയൻസ്
വിദ്യാർത്ഥി പി.എസ്സ്. സനൂപ് സ്വർണ്ണ മെഡലും, വലിയ പാറ ജി.എൽ.പി. സ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനി ഹന്ന ഫാത്തിമ വെങ്കലവും, നിർമ്മല ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി പി. അമൻ അൽത്താഫ് വെങ്കലവും, വൈത്തിരി എച്ച്.ഐ.എം.യു.പി.സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി കെ.മുഹമ്മദ് സിനാൻ വെങ്കലവും   കരസ്ഥമാക്കി. എൻ.സി. സജിത്ത്കുമാറാണ് കരാത്തെ പരിശീലകൻ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *