September 26, 2026

മാനന്തവാടി ബ്ലോക്ക്തല ലൈഫ് കുടുംബസംഗമവും അദാലത്തും :സംഘാടകസമിതി യോഗം ചേര്‍ന്നു .

0
By ന്യൂസ് വയനാട് ബ്യൂറോ

 
മാനന്തവാടി: ബ്ലോക്ക്തല ലൈഫ് കുടുംബസംഗമവും അദാലത്തും സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ബ്ലോക്ക്തല സംഘാടകസമിതി യോഗം ചേര്‍ന്നു. ജനുവരി 10-ന് രാവിലെ 10-ന് അമ്പുകുത്തി സെയ്ന്റ് തോമസ് ചര്‍ച്ച് ഹാളിലാണ് സംഗമം. ഒന്ന്, രണ്ട് ഘട്ടത്തില്‍ വീട് പണി പൂര്‍ത്തീകരിച്ച മുഴുവന്‍ ഗുണഭോക്താക്കളുടെയും കുടുംബാംഗങ്ങള്‍ സംഗമത്തില്‍ പങ്കെടുക്കും. സംഗമത്തിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ അദാലത്തുകള്‍ സംഘടിപ്പിക്കും. പരിപാടിയുടെ വിജയത്തിനായി കമ്മിറ്റി, സബ്കമ്മിറ്റി എന്നിവ രൂപവത്കരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ബാബു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ജെ. പൈലി, തവിഞ്ഞാല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അനീഷ സുരേന്ദ്രന്‍, വെള്ളമുണ്ട ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. തങ്കമണി, പ്രൊജക്ട് ഡയറക്ടര്‍ പി.സി. മജീദ്, സെക്രട്ടറി സിറിയക്ക് ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *