April 29, 2024

കാടിന്റെ ഉള്ളറകളിലെ കാണാകാഴ്ചകള്‍ കണ്ട് വയനാട് പ്രസ് ക്ലബ്ബ് പ്രകൃതി പഠന ക്യാമ്പും കാനന യാത്രയും

0
Forest Camp 2.jpg
കല്‍പ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി റേഞ്ചിലെ ബേഗൂരില്‍ വയനാട് പ്രസ് ക്ലബ്ബ് പ്രകൃതി പഠന ക്യാമ്പും കാനന യാത്രയും സംഘടിപ്പിച്ചു. വനംവന്യജീവി വകുപ്പിന്റെ സഹകരണത്തോടെയായിരുന്നു രണ്ട് ദിവസം നീണ്ടു നിന്ന ക്യാമ്പ് . 28ന് വൈകുന്നേരം ആരംഭിച്ച ക്യാമ്പ് തോല്‍പ്പെട്ടി അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി. സുനില്‍ ഉദ്ഘാടനം ചെയ്തു.
പ്രകൃതി സംരക്ഷണം പഠനം എന്നിവയുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ആവശ്യമായ സന്ദേശങ്ങള്‍ എളുപ്പത്തില്‍ നല്‍കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഒരുക്കുന്ന ക്യാമ്പിലൂടെ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഓരോ ക്യാന്പിലും പങ്കെടുത്തു മടങ്ങുന്ന ചുരുങ്ങിയത് നാലോ അഞ്ചോ പേര്‍ക്കെങ്കിലും പരിസ്ഥിതിയെപ്പറ്റി അറിവ് നേടിക്കൊടുക്കുകയും ബോധവത്കരിക്കുകയുമാണ് ഇത്തരം പഠന ക്യാന്പുകളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വയനാട് പ്രസ് ക്ലബ്ബ് പ്രസിഡന്റ്‌ കെ. സജീവന്‍ അധ്യക്ഷത വഹിച്ചു.
സോഷ്യല്‍ ഫേറസ്ട്രി റേഞ്ച് ഓഫീസര്‍ സൈദലവി, മാധ്യമ പ്രവര്‍ത്തകരായ എം. ഷാജി, ആര്‍.രാകേഷ്, ഐസണ്‍ ജോസ്, വി.സി. ആശ, ഇ.എം. മനോജ്, മുജീബ് റഹ്മാന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എ. പ്രസന്നകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ഫേണ്‍സ് നേച്ചര്‍ കണ്‍സര്‍വേഷന്‍ സൊസൈറ്റി പ്രവര്‍ത്തകനായ മുനീര്‍ തോല്‍പ്പെട്ടി മാധ്യമപ്രവര്‍ത്തകര്‍ക്കായി ക്ലാസെടുത്തു. ക്ലാസിന്റെ ഭാഗമായി മനുഷ്യവന്യജീവി സംഘര്‍ഷം, ജൈവവൈവിധ്യ സംരക്ഷണം, ജല സ്രോതസ്സുകളുടെ ശോഷണം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തി.
പക്ഷി നിരീക്ഷണത്തോടെയാണ് 29ന് രാവിലെ ക്യാന്പ് ആരംഭിച്ചത്. പുലര്‍ച്ചെ 6.30ന് തുടങ്ങിയ പക്ഷി നിരീക്ഷണം എട്ട് മണിയോട അവസാനിച്ചു. തുടര്‍ന്ന് ബേഗൂര്‍ മേഖലയിലെ കാടിനുള്ളിലൂടെ നടത്തിയ യാത്രയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള 30 പേരടങ്ങുന്ന സംഘം ആറ് കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ച് കാടിന്റെ ഉള്ളറകളിലെ കാണാകാഴ്ചകള്‍ കണ്ട് മടങ്ങി. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *