April 25, 2024

ഒരുക്കങ്ങൾ പൂർത്തിയായി:പൂപ്പൊലി അന്താരാഷ്ട്ര പുഷ്പോത്സവം ജനുവരി ഒന്നിന് തുടങ്ങും.

0
Img 20191231 Wa0197.jpg
സി.വി.ഷിബു.
കൽപ്പറ്റ: 
കേരളത്തിന്റെ കാർഷിക- ടൂറിസം ഭൂപടത്തിൽ ഇടം നേടിയ വയനാട്ടിലെ അന്താരാഷ്ട്ര പുഷ്പോത്സവം 
 കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ നേതൃത്വത്തില്‍ അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ജനുവരി ഒന്ന്  മുതല്‍  12 വരെ   പൂപ്പൊലി 2020 എന്ന പേരില്‍ നടക്കും.. 
  ഒരുക്കങ്ങൾ പൂർത്തിയായതായി സർവ്വകലാശാല അധികൃതർ കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ  അറിയിച്ചു. 
 
      പുഷ്പകൃഷിയുടെ അനന്തസാധ്യതകള്‍ വയനാടന്‍ കാര്‍ഷിക മേഖലയ്ക്ക് പരിചയപ്പെടുത്തി  പൂപ്പൊലി വിജയകരമായി ആറാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍, പൂപ്പൊലി മുന്‍ വര്‍ഷത്തിനേക്കാള്‍ പതിന്‍മടങ്ങ് ഭംഗിയാക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്. പുത്തന്‍ കാര്‍ഷിക സാങ്കേതിക വിദ്യകള്‍, ദേശീയ അന്തര്‍ദേശീയ പ്രസക്തിയുളള വിവിധയിനം അലങ്കാര പുഷ്പങ്ങളുടെ വര്‍ണ്ണ വിസ്മയ പ്രദര്‍ശനവും , വിപണനവും, കാര്‍ഷിക സെമിനാറുകളും വിവിധയിനം മല്‍സരങ്ങളും  അരങ്ങേറുന്ന പൂപ്പൊലി 2020 വയനാടിന് പുതുവല്‍സര സമ്മാനമായി ഒരുങ്ങിക്കഴിഞ്ഞു .
1000ല്‍പ്പരം ഇനങ്ങളുടെ റോസ് ഗാര്‍ഡന്‍ , സ്വദേശ വിദേശ ഇനം ഓര്‍ക്കിഡുകള്‍, ഡാലിയ ഗാര്‍ഡന്‍, വിശാലമായ ഗ്ളാഡിയോലസ് ഗാര്‍ഡന്‍, മാരീഗോള്‍ഡ് ഗാര്‍ഡന്‍, കൗതുകമുണര്‍ത്തുന്ന മറ്റു ചെടികളായ ടൂലിപ്പ്, റനന്‍കുലസ്, ക്രോക്കസ്, സ്പരാക്സിസ്, ഇക്സിയ , മസ്കാരി, ഉത്തരാഖണ്ഡില്‍ നിന്നും കൊണ്ട് വന്ന സ്വീറ്റ് പീ, സ്വീറ്റ് വില്യം, കാലിഫോര്‍ണിയ  പോപ്പി, ലൂപ്പിന്‍, ലാക്സ്പര്‍, ഡൈമോര്‍ഫോട്ടത്തീക്ക, തുടങ്ങിയ  ചെടികളും പുഷ്പോല്‍സവത്തിന്‍റെ ഭാഗമായി ഈ കൊല്ലം തയ്യാറാക്കിയിട്ടുണ്ട്
കാക്ടേറിയം, വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍റെ വിവിധ മോഡലുകള്‍, രാക്ഷസരൂപം, വിവിധ തരം ശില്‍പ്പങ്ങള്‍,കുട്ടികള്‍ക്കായുള്ള ഡ്രീം ഗാര്‍ഡന്‍, അമ്യൂസ്മെന്‍റ് പാര്‍ക്ക്, ഊഞ്ഞാല്‍, ചന്ദ്രോദ്യാനം, വിവിധ തരം പക്ഷി മൃഗാദികള്‍, അക്വേറിയം, വൈവിദ്ധ്യമാര്‍ന്ന രുചിക്കൂട്ടികളുടെ ഫുഡ് കോര്‍ട്ട്, പാചക മത്സരം, കുട്ടികള്‍ക്കായുള്ള വിവിധ മത്സരങ്ങള്‍, പെറ്റ് ഷോ, കര്‍ഷകര്‍ക്ക് വിജ്ഞാനം പകരുന്ന വിവിധ സെമിനാറുകള്‍, എന്നവയ്ക്ക് പുറമേ ഈ വര്‍ഷത്തെ ആകര്‍ഷക ഇനങ്ങളായ ഫ്ളോട്ടിംഗ് ഗാര്‍ഡന്‍, മഴ ഉദ്യാനം, കൊതുമ്പ് വള്ളം ഗാര്‍ഡഡന്‍, റോക്ക് ഗാര്‍ഡന്‍, ട്രീ ഗാര്‍ഡന്‍, ഫേര്‍ണറി, ട്രീ ഹട്ട്, ജലധാരകള്‍, ടെറേറിയം, പെര്‍ഗോള, മൈക്രോ ഗ്രീന്‍സ് എന്നിവയും സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയുടെയും കര്‍ഷക അവാര്‍ഡ് നേടിയ വ്യക്തികളുടെയും 200 ല്‍ അധികം സ്റ്റാളുകളും പൂപ്പൊലി 2020 യില്‍ ഒരുക്കിയിരിക്കുന്നു. 12 ല്‍ ഏഴ് ദിവസവും വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ താഴെ പറയുന്ന തിയതികളിൽ നടക്കും.  . വയനാട് ജില്ലയിലെ കാര്‍ഷിക യന്ത്രവല്‍ക്കരണത്തിന്‍റെ സാധ്യതതകള്‍ (-03.01.2020)
മൃഗ സംരക്ഷണ മേഖലയിലെ നൂതന കാഴ്ചപ്പാടുകള്‍ – (04.01.2020)
മത്സ്യ കൃഷിയുടെ സാധ്യതകള്‍ – (06.01.2020)
വരുമാന വര്‍ദ്ധനവിനായി കാര്‍ഷിക വിളകളുടെ മൂല്യ വര്‍ദ്ധന – (07.01.2020)
സമീകൃത വളപ്രയോഗം (-09.01.2020) വയനാടിന്‍റെ പ്രാദേശിക ധാന്യ വിളകള്‍ – (10.01.2020)
കാര്‍ഷിക മേഖലയിലെ വേറിട്ട കര്‍ഷകര്‍ – (10.01.2020)
കാലാവസ്ഥാ വ്യതിയാന പ്രതിരോധ കൃഷി രീതികള്‍ – (11.01.2020)
ഇതു കൂടാതെ എല്ലാ  ദിവസവും വൈകുന്നേരവും വിവിധ കലാ വിരുന്നകളായ ചാക്യാര്‍ കൂത്ത്, നാടന്‍ പാട്ട്, ഇശല്‍ നിലാവ്, ഗാനമേള, സിനിമാറ്റിക് ഡാന്‍സ്, ഗോത്ര കലാമേള എന്നിവയും ഉണ്ടാകും. കേരള കാർഷിക സർവ്വകലാശാല ഗവേഷണ വിഭാഗം മേധാവി ഡോ: ഇന്ദിരാദേവി, എക്സ്റ്റൻഷൻ വിഭാഗം മേധാവി ഡോ: ജിജു പി. അലക്സ്, അമ്പലവയൽ മേഖല കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ: അജിത്കുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *