April 24, 2024

സംസ്ഥാനത്തെ 225 ടൂറിസം അക്കോമഡേഷൻ യൂണിറ്റുകൾ 19 ഇനം പ്ലാസ്റ്റിക്കുകൾ ഒഴിവാക്കുന്നു.

0
പുതുവർഷത്തിൽ സംസ്ഥാനത്തെ 225 ടൂറിസം അക്കോമഡേഷൻ യൂണിറ്റുകൾ 19 ഇനം പ്ലാസ്റ്റിക് ഐറ്റങ്ങൾ ഒഴിവാക്കുന്നു….
സംസ്ഥാന ടൂറിസം വകുപ്പിന്റെ ഉത്തര വാദിത്ത ടൂറിസം മിഷനും കേരള ട്രാവൽ മാർട്ട് സൊസൈറ്റിയും ചേർന്ന് ആരംഭിച്ച ക്ലീൻ കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി സംസ്ഥാനത്തെ 225 ടൂറിസം അക്കോമഡേഷൻ യൂണിറ്റുകൾ പ്ലാസ്റ്റിക് വിമുക്തമായി. പ്ലാസ്റ്റിക് കാരിബാഗുകൾ, പ്ലാസ്റ്റിക് ട്രേ, ഡിസ്പോസബിൾ ഗ്ലാസ്, പ്ലാസ്റ്റിക് ബോട്ടിലുകൾ, പ്ലാസ്റ്റിക് സ് ട്രോ, പ്ലാസ്റ്റിക് പ്ലേറ്റുകൾ, പ്ലാസ്റ്റിക് കപ്പുകൾ, ക്ലിംഗ് ഫിലിം, തെർമോകോൾ, പ്ലാസ്റ്റിക് ബൗൾസ്, പ്ലാസ്റ്റിക് ഫ്ലാഗ്സ്, ഫുഡ് പാർസലിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകൾ, പ്ലാസ്റ്റിക് സ്പൂൺ, ഫ്രൂട്ട് ആന്റ് വെജിറ്റബിൾ പന്നറ്റസ്, പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റ്സ്, പി വി സി ഫ്ലെക്സ് മെറ്റീരിയൽ സ്, പാർസലിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കൺടയിനറുകൾ എന്നിങ്ങനെ 19 ഇനo പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഒഴിവാക്കുന്നതിനുള്ള ധാരണാപത്രമാണ് പ്രസ്തുത സംരഭങ്ങൾ ഉത്തരവാദിത്ത ടൂറിസം മിഷന് കൈമാറിയത്.
കുമരകത്തെ എല്ലാ ഹോട്ടലുകളും റിസോർട്ടുകളും, ഹോം സ്റ്റേകളും പ്രസ്തുത പ്രഖ്യാപനത്തിന്റെ ഭാഗമായി. 20 ഹൗസ് ബോട്ടുകളും ഈ ധാരണാപത്രത്തിൽ ഒപ്പിട്ടു.കോട്ടയം ജില്ലയിൽ 40, എറണാകുളം 15, കാസർകോട് 20, ഇടുക്കി 32, വയനാട് 38, കോഴിക്കോട് 32, ആലപ്പുഴ    15, തൃശൂർ 5, കൊല്ലം 10, തിരുവനന്തപുരം 12,മലപ്പുറം 6 എന്നിങ്ങനെയണ് ഇതുവരെ ധാരണാപത്രം ഒപ്പിട്ട 225 സ്ഥാപനങ്ങൾ. ഇതിൽ 30 റിസോർട്ടുകൾ,35 ഹോം സ്റ്റേകൾ, 30 ഹൗസ് ബോട്ടുകൾ, 130 ഹോട്ടലുകൾ എന്നിവ ഉൾപ്പെടുന്നു.
2019 ജൂലൈ 25, 26 തീയതികളിൽ തിരുവനന്തപുരത്ത് സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ നടത്തിയ 2 ദിവസക്കാലത്തെ ടൂറിസം സംരഭകരുടെ ശിൽപ്പശാലയിൽ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രവർത്തനം നടന്ന് വരുന്നത്.തെരഞ്ഞെടുക്കപ്പെട്ട 9 ടൂറിസം കേന്ദ്രങ്ങളെ 100 ശതമാനം പ്ലാസ്റ്റിക് വിമുക്തമാക്കി മാറ്റുക എന്നതാണ് ലക്ഷ്യമെന്ന് ടൂറിസം വകുപ്പ് മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഇതിനായി കൃത്യമായ അജണ്ട തയ്യാറാക്കി പ്രവർത്തനം നടത്തുന്ന ഉത്തരവാദിത്ത ടൂറിസം മിഷനെയും കേരള ട്രാവൽ മാർട്ട് സൊസൈറ്റിയേയും അദ്ദേഹം അഭിനന്ദിച്ചു.
ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുമരകത്തെ ആദ്യ സമ്പൂർണ്ണ പ്ലാസ്റ്റിക് വിമുക്ത ടൂറിസം കേന്ദ്രമായി 2020 ജനുവരിയിൽ പ്രഖ്യാപിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ടൂറിസം സെക്രട്ടറി റാണി ജോർജ് ഐ എ എസ് പറഞ്ഞു .പ്ലാസ്റ്റിക് മാലിന്യ വിമുക്ത ടൂറിസം കേന്ദ്രങ്ങളെന്ന ഉത്തരവാദിത്ത ടൂറിസം ലക്ഷ്യം പ്രായോഗികമാക്കുന്നതിനുള്ള കൃത്യമായ അജണ്ടയിലൂടെയാണ് പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നതെന്നും ഈ ലക്ഷ്യം മുൻനിർത്തി ടൂറിസം സംരഭങ്ങൾക്ക് ആർ.ടി.ക്ലാസിഫിക്കേഷൻ ആരംഭിച്ച് കഴിഞ്ഞതായും ടൂറിസം ഡയറക്ടർ പി.ബാലകിരൺ ഐഎഎസ് പറഞ്ഞു.
ബദൽ ഉൽപ്പന്നങ്ങൾ നൽകുന്നതിന്റെ ഭാഗമായി   70,000 ക്ലോത്ത് ബാഗുകൾ ഉത്തരവാദിത്ത ടൂറിസം മിഷൻ വിവിധ ടൂറിസം സംരങ്ങൾക്ക് നൽകി വരികയാണ് എന്നും പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ഉത്തരവാദിത്ത ടൂറിസം യൂണിറ്റുകളുമായി ടൂറിസം സ്ഥാപനങ്ങൾ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനുള്ള ധാരണാപത്രം ഒപ്പിട്ടിട്ടുള്ളതായും ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷൻ കോഓർഡിനേറ്റർ കെ.രൂപേഷ് കുമാർ പറഞ്ഞു.
225 അക്കോമഡേഷൻ യൂണിറ്റുകളിലായി 3000 റൂമുകൾ പ്ലാസ്റ്റിക് വിമുക്തമായതായി കെ.രൂപേഷ് കുമാർ കൂട്ടിച്ചേർത്തു. പദ്ധതി 2021 ൽ 9 പ്രധാന ടൂറിസം കേന്ദ്രങ്ങൾക്ക് ഗ്രീൻ സർട്ടിഫിക്കേഷൻ ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലൂന്നിയാണ് പദ്ധതി പ്രവർത്തനം നടന്ന് വരുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *