April 26, 2024

ദേശ് രക്ഷാ മാര്‍ച്ച് ജനുവരി 11ന് കല്‍പ്പറ്റയില്‍

0

കല്‍പ്പറ്റ: ഇന്ത്യയുടെ മഹിതമായ മതേതര പാരമ്പര്യവും, ഭരണ ഘടന വിഭാവനം ചെയ്യുന്ന സമത്വവും, സുരക്ഷയും സോഷ്യലിസവും തകര്‍ക്കും വിധം കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പൗരത്വ ഭേദഗതി നിയമം രാജ്യത്തിന്റെ മതേതര സംസ്‌കാരത്തെ ഇല്ലാതാക്കുന്നതിനാല്‍ രാജ്യ സ്‌നേഹികള്‍ ഭരണഘടനയുടെ സംരക്ഷരായി മാറണമെന്നാവശ്യപ്പെട്ട് ജനുവരി 11ന് ജില്ലാ ആസ്ഥാനത്ത് 'ദേശ് രക്ഷാ മാര്‍ച്ച്' നടത്താന്‍ മുസ്‌ലിംലീഗ് ജില്ലാ പ്രവര്‍ത്തക സമിതിയോഗം തീരുമാനിച്ചു. ഭരണ ഘടന വിരുദ്ധമായ പൗരത്വ നിയമ ഭേദഗതി (സി.എ.എ) നടപ്പിലായാല്‍ ഒരു വിഭാഗത്തെ ഇന്ത്യന്‍ പൗരരല്ലെന്ന് മുദ്രകുത്തി തുരങ്കലടക്കപ്പെടുകയും, നാടുകടത്തപ്പെടുത്തുകയും ചെയ്യുന്ന ഭീകര സാഹചര്യം, വിഭാഗീയതയുണ്ടാക്കാനും രാജ്യത്തിന്റെ മതേതര കാഴ്ചപ്പാട് ബലിനല്‍കി മാറ്റാനുമുള്ള ഫാസിസ്റ്റ് കുതന്ത്രത്തിന്റെ ഭാഗമാണ്. ഇതിനെ ചെറുത്തു തോല്‍പ്പിക്കാന്‍ രാജ്യ സ്‌നേഹികളുടെ കൂട്ടായ്മ അനിവാര്യമാണെന്ന സന്ദേശവുമായി മുസ്‌ലിംലീഗ് നടത്തുന്ന  'ദേശ് രക്ഷാ മാര്‍ച്ച്' വന്‍ വിജയമാക്കാന്‍ യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് പി.പി.എ കരീം അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി സ്വാഗതം പറഞ്ഞു. ജില്ലാ ഭാരവാഹികളായ എം.എ മുഹമ്മദ് ജമാല്‍, പി.കെ അബൂബക്കര്‍, എന്‍.കെ റഷീദ്, ടി മുഹമ്മദ്, പി ഇബ്രാഹിം മാസ്റ്റര്‍, എം മുഹമ്മദ് ബഷീര്‍, സി മൊയ്തീന്‍കുട്ടി, മണ്ഡലം ഭാരവാഹികളായ റസാഖ് കല്‍പ്പറ്റ, പി.പി അയ്യൂബ്, എം.എ അസൈനാര്‍, സലിം മേമന, കെ.സി കുഞ്ഞബ്ദുല്ല ഹാജി, എം.കെ മൊയ്തു ഹാജി, കെ.എം.കെ ദേവര്‍ഷോല, കെ.എ നാസര്‍ ഹാജി, കണക്കയില്‍ മുഹമ്മദ്, പി.വി കുഞ്ഞമ്മദ്, സി മമ്മി, പി ഇസ്മായില്‍, എം.പി നവാസ്, അഡ്വ.എം.സി.എം ജമാല്‍, പി.പി ഷൈജല്‍ സംസാരിച്ചു. സെക്രട്ടറി പടയന്‍ മുഹമ്മദ് നന്ദി പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *