April 25, 2024

പ്രതീക്ഷ- 2020 – പട്ടികവര്‍ഗ്ഗ തൊഴില്‍ രഹിതര്‍ക്കായി കുടുംബശ്രീ തൊഴില്‍ മേള

0
 
കല്‍പ്പറ്റ: കുടുംബശ്രീ ജില്ലാ മിഷന്‍ പട്ടിക വര്‍ഗ്ഗ സുസ്ഥിര വികസന പദ്ധതിയും ഡിഡിയുജികെവൈയും ചേര്‍ന്ന് ജനുവരി 7 ചൊവ്വാഴ്ച മീനങ്ങാടി കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് പട്ടിക വര്‍ഗ്ഗ യുവതീ-യുവാക്കള്‍ക്ക് മാത്രമായി പ്രത്യേക തൊഴില്‍ മേള څപ്രതീക്ഷ 2020چ സംഘടിപ്പിക്കുന്നു. വിവിധ കമ്പനികളില്‍ നിന്നായി ആയിരത്തിലധികം ഒഴിവുകള്‍ ഉണ്ട്. പത്താം തരമൊ അതിന് മുകളിലോ യോഗ്യത ഉള്ളവര്‍ തൊഴില്‍ മേളയില്‍ പങ്കെടുക്കാം. അതാത് പഞ്ചായത്തുകളിലെ കുടുംബശ്രീ സിഡിഎസുകളില്‍ ജനുവരി 4 വരേയും  ജനുവരി 7 ന്  രാവിലെ 8:30 മുതല്‍ 10 :30 വരേ മീനങ്ങാടി കമ്മ്യൂണിറ്റി ഹാളില്‍ വച്ചും രജിസ്റ്റര്‍ ചെയ്ത് മേളയില്‍ പങ്കെടുക്കാം. സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ രേഖയോടൊപ്പം നാല് വീതം പകര്‍പ്പും ബയോഡാറ്റയും കൊണ്ടു വരണമെന്ന് ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍: 9605604252, 9526211564
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *