March 29, 2024

അന്താരാഷ്ട്ര പുഷ്പമേള പൂപ്പൊലി 2020 -ന് അമ്പലവയലിൽ തുടക്കം

0
1a.jpg
അന്താരാഷ്ട്ര പുഷ്പമേള പൂപ്പൊലി 2020 -ന്  അമ്പലവയലിൽ തുടക്കം 
സി.വി.ഷിബു.
കൽപ്പറ്റ: കേരള 
കാർഷിക സർവകലാശാലയുടെ  കീഴിലുള്ള  അമ്പലവയൽ    പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ   ആറാമത് പൂപ്പൊലി 2020 അന്താരാഷ്ട്ര പുഷ്പോത്സവത്തിന്  പുതുവർഷദിനത്തിൽ  പ്രൗഡ ഗംഭീരമായ തുടക്കം. കഴിഞ്ഞ വർഷം  പ്രളയക്കെടുതിയിൽ  ഇടവേള വന്ന പുഷ്പോൽസവമാണ് ഈ വർഷം  പുതിയ പകിട്ടോടെ ഉദ്ഘാടനം  ചെയ്യപ്പെട്ടത്. കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ.  ആർ ചന്ദ്ര ബാബു പൂപ്പൊലി ഔപചാരികമായി ഉദ്ഘാടനം  ചെയ്തു. 
       വാണിജ്യ പുഷ്പ കൃഷിയുടെ നവീന സാധ്യതകളും, നാടൻ ഫ്ളവര്ഗ്ഗ വിളകളുടെ മൂല്യവർദ്ധിത  സാധ്യതകളും  വയനാടൻ കാർഷിക മേഖലക്കു പരിചയപ്പെടുത്തിയ  പൂപ്പൊലി ഇന്ന് നാടിന്റെ മൊത്തം ഉത്സവമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കെ ബി നസീമ അധ്യക്ഷത വഹിച്ച ചടങിന്, കാർഷിക സർവകലാശാല വിജ്ഞാന വ്യാപന വിഭാഗം ഡയറക്ടർ ഡോ .ജിജു അലക്സ് സ്വാഗതം പറഞ്ഞു. സർവകലാശാല  ഗവേഷണ വിഭാഗം ഡയറക്ടർ ഡോ .പി .ഇന്ദിര ദേവി ഈ വർഷത്തെ   പൂപ്പൊലിയുടെ പ്രേത്യേകതകൾ വിശിദീകരിക്കുകയും, ആർ  ഏ ആർ എസ്  മേധാവി ഡോ .അജിത് കുമാർ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. പരിപാടിയിൽ വയനാട്ടിലെ വിവിധ രാഷ്ട്രീയ പാർട്ടി, ജനപ്രതിനിധികളും, സർവകലാശാല ഭരണ സമിതി  അംഗങ്ങളും സംബന്ധിച്ചു.
കാർഷിക സെമിനാറുകളും, വൈവിധ്യമാർന്ന മത്സരങ്ങളും, നാടൻ ഭക്ഷണ ശാലകളും, സായാഹ്‌ന കലാസന്ധ്യകളും പതിവുപോലെ  ഇത്തവണയും ഒരുക്കിയിട്ടുണ്ട്. ഒഴുകുന്ന പുഷ്പോദ്യാനം, റോക്ക് ഗാർഡൻ, മഴ ഉദ്യാനം എന്നിവക്ക്  പുറമെ മനോഹരമായ ഡാലിയ പുഷപങ്ങൾ, ഗ്ലാഡിയോള്സ്, ആസ്റ്റർ, മരിഗോൾഡ്  എന്നവയും പുഷ്‌പോത്സവത്തിന്  മാറ്റ് കൂട്ടുന്നു. കഴിഞ്ഞ വർഷം അഞ്ച് ലക്ഷത്തിലധികം പേരാണ് പൂപ്പൊലി സന്ദർശിച്ചത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *