October 13, 2026

കോവിഡ് റെസ്പോൺസ് സെന്റർ പ്രവർത്തനം തുടങ്ങി

0
IMG-20210504-WA0022.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോവിഡ് റെസ്പോൺസ് സെന്റർ പ്രവർത്തനം തുടങ്ങി

മാനന്തവാടി നഗരസഭ ചൂട്ടക്കടവിൽ ആരംഭിച്ച ആർ ആർ ടി സെന്റർ നഗരസഭാ അധ്യക്ഷ സി.കെ. രത്നവല്ലി ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ പി.വി.എസ്. മൂസ, സ്ഥിരംസമിതി അധ്യക്ഷൻ പി.വി. ജോർജ്, ടി. നാരായണൻ, കെ.എം. ജോസ്, പി.കെ.മനോജ്, പ്രകാശൻ ചൂട്ടക്കടവ്, കുഞ്ഞുമുഹമ്മദ്, ഷീജ വിനോദ് എന്നിവർ
പ്രസംഗിച്ചു. റെസ്പോൺസ് സെന്ററിൽ നിന്ന് കോവിഡ് രോഗികൾക്ക് ആവശ്യമായ വാഹന സൗകര്യം,മരുന്ന്, ഭക്ഷണം എന്നിവ ഉറപ്പാക്കുന്ന പ്രവർത്തനങ്ങളും കോവിഡ്
വാക്സിൻ റജിസ്ട്രേഷൻ നടപടികളും നടത്തും. പ്രവർത്തനങ്ങൾക്ക് എംഎസ്ഡബ്ലിയു
വിദ്യാർഥികളായ അർജുൻ പി. ജോർജ്, റോജിത് വി. ജയിംസ്, കെ.എസ്.ജനീസ്, ജെൽവിൻ ജയ്സൺ എന്നിവർ നേതൃത്വം നൽകി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *