April 26, 2024

മാനന്തവാടിയിൽ ഇടതിന് തുടർ വിജയം നാല് പതിറ്റാണ്ടിന് ശേഷം

0
മാനന്തവാടിയിൽ ഇടതിന്
തുടർ വിജയം നാല് പതിറ്റാണ്ടിന് ശേഷം

മാനന്തവാടി: വോട്ടെടുപ്പിന് ശേഷം ഒരു മാസത്തോളം നീണ്ട കൂട്ടലിനും കിഴിക്കലിനും ശേഷം ഇടത് മുന്നണി കണക്കാക്കിയത് 4500 വോട്ടുകളുടെ

ഭൂരിപക്ഷത്തിലെ ആധികാരിക വിജയമാണ്. എന്നാൽ വോട്ടെണ്ണിയപ്പോൾ
ലഭിച്ചതാകട്ടെ 9282 വോട്ടുകളുടെ ഉജ്ജ്വല വിജയവും. മാനന്തവാടിയിൽ ഇടതിന്
തുടർ വിജയം 4 പതിറ്റാണ്ടിന് ശേഷമാണെന്നതും കഴിഞ്ഞതവണത്തേതിന്റെ 7
ഇരട്ടിയിലേറെ ഭൂരിപക്ഷം ലഭിച്ചതും ഈ വിജയത്തിന് ഇരട്ടി മധുരമായി.
പി.കെ. ജയലക്ഷ്മിയുടെ സ്വന്തം പഞ്ചായത്തായ തവിഞ്ഞാൽ പഞ്ചായത്തിലെ
വോട്ടുകളാണ് ആദ്യം എണ്ണിയത്. ഇവിടെ 2500 വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫ്
പ്രതീക്ഷിച്ചിരുന്നത്. ഇവിടെ 1500 വോട്ടുവരെ പിന്നിലാകുമെന്നായിരുന്നു
എൽഡിഎഫ് കണക്ക്. വോട്ടെണ്ണിയപ്പോൾ യുഡിഎഫിന് ലഭിച്ചത് കേവലം 317 വോട്ടുകൾ
മാത്രം. ഇതോടെ വോട്ടെണ്ണൽ കേന്ദ്രത്തിലെ യുഡിഎഫ് നേതാക്കളുടെ മുഖം
മ്ലാനമായി. സംസ്ഥാനത്ത് ഇടത് തരംഗമെന്ന പൊതു സൂചനകൂടി രാവിലെ ലഭ്യമായതോടെ
എൽഡിഎഫ് പ്രവർത്തകർ ആദ്യ റൗഡിൽ തന്നെ മാനന്തവാടിയിലും വിജയം ഉറപ്പിച്ചു. ഒ.ആർ. കേളു 10 വർഷം പ്രസിഡന്റായിരുന്ന തിരുനെല്ലിയാണ് രണ്ടാമത് എണ്ണിയത്. ഇവിടെ 5000 വോട്ടായിരുന്നു ലീഡായി എൽഡിഎഫ് കണക്കാക്കിയത്. തിരുനെല്ലിയിൽ
എൽഡിഎഫിന് പരമാവധി 4500 വോട്ടുകൾ കൂടുതലായി നേടാനാകുമെന്ന് യുഡിഎഫും
കണക്ക് കൂട്ടിയിരുന്നു. 5275 വോട്ടിന്റെ ഭൂരിപക്ഷമാണ് തിരുനെല്ലി ഇടതിന്
നൽകിയത്. യുഡിഎഫ് ഭരിക്കുന്ന മാനന്തവാടി നഗരസഭയിൽ എൽഡിഎഫ് പ്രതീക്ഷിച്ചത് 2500
വോട്ടിന്റെ ഭൂരിപക്ഷമാണെങ്കിൽ ലഭിച്ചത് 3199 വോട്ടിന്റെ വ്യക്തമായ ലീഡ്. ഇവിടെ 1500 വോട്ടുകൾക്ക് മാത്രം തങ്ങൾ പിന്നിലാകുമെന്നായിരുന്നു
യുഡിഎഫിന്റെ കണക്ക്. വിജയം ഉറപ്പിച്ചതോടെ ഒ.ആർ. കേളുവിന്റെ വീട്ടിലേക്ക്
പ്രവർത്തകർ കൂട്ടമായെത്തി. പി.കെ. ജയലക്ഷ്മിയുടെ പാലോട് തറവാട മൂകതയിലായി.
  യുഡിഎഫ് ഭരിക്കുന്ന എടവക പഞ്ചായത്തിൽ 500 വോട്ടുകൾക്ക് പിന്നിലാകുമെന്ന
എൽഡിഎഫ് കണക്ക് 1217ന്റെ ഭൂരിപക്ഷത്തിന് വഴിമാറിയതോടെ ഭൂരിപക്ഷം മുൻ തവണത്തേതിലുമേറുമെന്ന് ഉറപ്പായി. ഇവിടെ 1000 വോട്ടുകളുടെ
ഭരിപക്ഷമായിരുന്നു യുഡിഎഫ് പ്രതീക്ഷ. ഇരുമുന്നണികളും 500 വോട്ടിന്റെ മുൻതൂക്കം കണക്കാക്കിയ തൊണ്ടർനാട് പഞ്ചായത്തിലും യുഡിഎഫ് കണക്ക് പാളി. ഇവിടെയും 573 വോട്ടിന്റെ ഭൂരിപക്ഷം ഇടതിന് ലഭിച്ചു. പഞ്ചായത്ത്
തിരഞ്ഞെടുപ്പിൽ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം എത്തിയ പനമരത്ത് 1000
വോട്ട് പിന്നിലാകുമെന്ന് എൽഡിഎഫും 2250 വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫും
കണക്കാക്കിയരുന്നു. എന്നാൽ 479 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ഇവിടെ
ജയലക്ഷ്മിക്ക് ലഭിച്ചത്. ജില്ലയിലെ മറ്റ് രണ്ടിടങ്ങളെ ഫലം
പ്രഖ്യാപിച്ചപ്പോഴും മാനന്തവാടിയിൽ പോസ്റ്റൽ വോട്ടുകൾ എണ്ണിത്തീർന്നിരുന്നില്ല. വോട്ടെണ്ണൽതീരും മുൻപ് വോട്ടെണ്ണൽ കേന്ദ്രമായ
മേരിമാതാ കോളജിലെത്തിയ ഒ.ആർ. കേളു സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയ ശേഷം
ഉദ്യോഗസ്ഥർക്കും സഹപ്രവർത്തകർക്കും നന്ദി പറഞ്ഞാണ് മടങ്ങിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *