June 13, 2026

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: പനമരം പഞ്ചായത്ത് 5 ലക്ഷം നല്‍കി

0
IMG-20210507-WA0021.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: പനമരം പഞ്ചായത്ത് 5 ലക്ഷം നല്‍കി
 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പനമരം ഗ്രാമ പഞ്ചായത്ത് 5 ലക്ഷം രൂപ നല്‍കി. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍  ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ളയ്ക്ക് പനമരം പഞ്ചായത്ത് പ്രസിഡന്റ് കെ. ആസ്യ ചെക്ക് കൈമാറി. പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ വകയിരുത്തിയ തുകയാണ് കൈമാറിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പാറക്കാലായില്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി കെ.ടി സുബൈര്‍ തുടങ്ങിയവര്‍  പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *