May 14, 2026

ലോറിക്കുള്ളിൽ കുടുങ്ങി കിടന്നയാളെ രക്ഷപ്പെടുത്തി

0
By ന്യൂസ് വയനാട് ബ്യൂറോ
ലോറിക്കുള്ളിൽ കുടുങ്ങി കിടന്നയാളെ രക്ഷപ്പെടുത്തി

പുൽപ്പള്ളി ചീയമ്പത്ത് ചരക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ലോറിക്കുള്ളിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി. കർണ്ണാടക സ്വദേശി ഇസ്മായിലിനെയാണ് രക്ഷപ്പെടുത്തിയത്. കേണിച്ചിറ പോലീസ്, സുൽത്താൻ ബത്തേരി ഫയർഫോഴ്സ് സേനാംഗങ്ങൾ നടത്തിയ രക്ഷാ പ്രവർത്തനത്തിലാണ് ഇസ്മായിലിനെ രക്ഷിച്ചത്. തുടർന്ന് അദ്ദേഹത്തെ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.ലോറി ഡ്രൈവർ അബ്ദുള്ള പരിക്കില്ലാതെ രക്ഷപ്പെട്ടിരുന്നു. കർണ്ണാടക ചിത്രദുർഗയിൽ നിന്നും മുള്ളൻകൊല്ലിക്ക് വന്ന ചരക്ക് ലോറിയാണ് അപകടത്തിൽപ്പെട്ടത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *