മാനന്തവാടിയിലെ തോൽവി; കെ.പി.സി.സി.നേതൃത്വം അന്വേഷിക്കണമെന്ന് പി.കെ.ജയലക്ഷ്മി.


Ad
മാനന്തവാടിയിലെ തോൽവി; കെ.പി.സി.സി.നേതൃത്വം അന്വേഷിക്കണമെന്ന് പി.കെ.ജയലക്ഷ്മി.

മാനന്തവാടി: നിയമസഭാ തിരഞ്ഞെടുപ്പിൽ മാനന്തവാടി നിയോജക മണ്ഡലത്തിൽ യു.ഡി.എഫിന് ഉണ്ടായ പരാജയം പഠിക്കണമെന്ന് കെ.പി.സി.സി.യോട് സ്ഥാനാർത്ഥിയായിരുന്ന പി.കെ. ജയലക്ഷ്മി ആവശ്യപ്പെട്ടു. പാർട്ടിക്കുള്ളിൽ കൃത്യമായ എതിർ പ്രവർത്തനങ്ങൾ ഉണ്ടായതാണ് താഴെ തട്ടിലെ പ്രവർത്തകർ നൽകുന്ന റിപ്പോർട്ട്. മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും കോൺഗ്രസിനുള്ളിൽ തന്നെയുള്ളവർ എതിരായി പ്രവർത്തിച്ചിട്ടുണ്ട്. അതു കൊണ്ടാണ് വയനാട്ടിലെ രണ്ട് മണ്ഡലങ്ങളിൽ വിജയമുണ്ടായിട്ടും യു.ഡി.എഫിന് മേൽക്കൈ ഉള്ള മാനന്തവാടിയിലെ പരാജയത്തിന് പ്രധാന കാരണം. 
  പ്രചരണ സമയത്ത് രാഹുൽ ഗാന്ധിയുടെ സ്വപ്ന പദ്ധതിയായിരുന്ന ന്യായ് പദ്ധതിയെക്കുറിച്ചും പ്രകടന പത്രികയിലെ കർഷക കടാശ്വാസ പദ്ധതിയെ കുറിച്ചുമൊന്നും വോട്ടർമാർക്കിടയിൽ പ്രചരിപ്പിച്ചില്ല. ഇടത് സർക്കാരിനെ വിമർശിച്ചില്ല. ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ എൽ. ഡി.എഫ്. സ്ഥാനാർത്ഥിയുടെ സ്തുതി പാഠകരായിരുന്നു. നല്ലൊരു വിഭാഗം യു.ഡി.എഫിൻ്റെയും സ്ഥാനാർത്ഥിയുടെയും വിജയത്തിന് വേണ്ടി അക്ഷീണം പ്രയത്നിച്ചപ്പോൾ ചെറിയൊരു വിഭാഗം നേതാക്കളും പ്രവർത്തകരും നിശബ്ദരായിരുന്നു. പ്രവർത്തിച്ച ഭാരവാഹികളെയും പ്രവർത്തകരെയും അവഹേളിക്കാനും അപമാനിക്കാനുമാണ് ഇപ്പോൾ ഒരു വിഭാഗം ശ്രമിക്കുന്നത്. നിജ സ്ഥിതികൾ പുറത്ത് കൊണ്ടുവരുന്നതിനും കോൺഗ്രസിനെ ശാക്തീകരിക്കുന്നതിനും കെ.പി. സി.സി. ഒരു അന്വേഷണ സമിതിയെ നിയോഗിക്കണമെന്ന് ജയലക്ഷ്മി ആവശ്യപ്പെട്ടു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *