തവിഞ്ഞാൽ പഞ്ചായത്തിലെ പ്രധാന സ്ഥലങ്ങളിൽ അണുനശീകരണം നടത്തി
തവിഞ്ഞാൽ പഞ്ചായത്തിലെ പ്രധാന സ്ഥലങ്ങളിൽ അണുനശീകരണം നടത്തി
തവിഞ്ഞാൽ പഞ്ചായത്തും കാരുണ്യ റെസ്ക്യൂ ടീമും സംയുക്തമായി തവിഞ്ഞാൽ പഞ്ചായത്തിലെ പ്രധാന സ്ഥലങ്ങൾ അണുനശീകരണം നടത്തി. പഞ്ചായത്തിൽ കോവിഡ് രൂക്ഷമായതിനെ തുടർന്നാണ് മുൻകരുതലിന് ഭാഗമായ പ്രവർത്തി . തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയി ഉദ്ഘാടനം ചെയ്തു. റസ്ക്യൂ ടീം പ്രസിഡണ്ട് ഷൗക്കത്തലി, വെെ. പ്രസിഡണ്ട് റഷീദ് കാഞ്ഞായി, ക്യാപ്റ്റൻ മെയിതു , മെമ്പർമാരായ റഷീദ് വാണിയൻ കണ്ടി ഇബ്രാഹിം കൊടിലൻ എന്നിവർ നേതൃത്വം നൽകി. കോവിഡിൻ്റെ രണ്ടാoവരവിൻ്റെ പശ്ചാതലത്തിൽ ഇത് രണ്ടാം തവണയാണ് പഞ്ചായത്തിലെ പ്രധാനപെട്ട എല്ലാ ടൗണുകളും അണുമുക്തമാക്കുന്നത്





Leave a Reply