വിശ്വാസികളെ പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് മഹല്ല് പ്രസിഡന്റ് പരാതി നൽകി


Ad
വിശ്വാസികളെ പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് മഹല്ല് പ്രസിഡന്റ് പരാതി നൽകി

മാനന്തവാടി: ഒരു കാരണവുമില്ലാതെ മസ്ജിദ് പൂട്ടണമെന്നാവശ്യപ്പെടുകയും
വിശ്വാസികളെ ഭീഷണിപ്പെടുത്തുകയും ചെയ്ത മാനന്തവാടി സിഐയ്ക്ക് എതിരേ ചെറ്റപ്പാലം നൂറുൽ ഇസ്‌ലാം മഹല്ല് ജമാഅത്ത് മഹല്ല് പ്രസിഡന്റ് ടി. പക്രൻ
ഡിവൈഎസ്പിക്ക് പരാതി നിൽകി. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു
പരാതിക്കിടയാക്കിയ സംഭവം. രാവിലെ 11.30ന് മാനന്തവാടി സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് പള്ളിയിൽ ജുമുഅ നമസ്കാരത്തിന് വന്ന
വിശ്വാസികളോടും കമ്മിറ്റി ഭാരവാഹികളോടും പള്ളിയിൽ നിന്ന് ഇറങ്ങാൻ
ആവശ്യപ്പെടുകയും അപമര്യാദയായി പെരുമാറുകയും ചെയ്തെന്നാണ് പരാതി. മസ്ജിദ്
പൂട്ടണമെന്നും ആരാധന നടത്താൻ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തിയെന്നും
പരാതിയിൽ പറയുന്നു. കണ്ടെയ്ൻമെന്റ് സോൺ അല്ലാത്ത പ്രദേശത്ത് സ്ഥിതി
ചെയ്യുന്ന പള്ളി പൂട്ടാൻ ആവശ്യപ്പെട്ട പോലീസ് നടപടി വിശ്വാസികൾ ചോദ്യം
ചെയ്തപ്പോൾ പള്ളി പൂട്ടാത്തതിന് ഭാരവാഹികളുടെ പേരിൽ കേസെടുക്കുമെന്ന്
ഭീഷണിപ്പെടുത്തിയാണ് പൊലീസ് മടങ്ങിയതെന്നും പരാതിയിയിൽ പറയുന്നു. വിശ്വാസികളെയും പള്ളിയേയും അപമാനിക്കുന്ന തരത്തിൽ പെരുമാറിയ സിഐയുടെ
നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. എന്നാൽ പരാതി അടിസ്ഥാന രഹിതമാണെന്നും കോവിഡ് നിന്ത്രണങ്ങൾ പാലിക്കണമെന്ന്
നിർദേശിക്കുക മാത്രമാണ് ഉണ്ടായതെന്നും സ്റ്റേഷൻ ഹൗസ് ഓഫിസർ ടി.കെ മുകന്ദൻ പറഞ്ഞു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *